സൗമ്യ ജയിലില്‍ ചെയ്തിരുന്നത് പശുക്കളെ നോക്കുന്ന ജോലി; തൂങ്ങി മരിച്ചത് പുല്ലരിയാന്‍ പോയപ്പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

സൗമ്യ ജയിലില്‍ ചെയ്തിരുന്നത് പശുക്കളെ നോക്കുന്ന ജോലി; തൂങ്ങി മരിച്ചത് പുല്ലരിയാന്‍ പോയപ്പോള്‍

കണ്ണൂര്‍ : പിണറായി കൂട്ടക്കൊലക്കേസില്‍ ജീവനൊടക്കിയ പ്രതി സൗമ്യ കണ്ണൂര്‍ ജയിലില്‍ ചെയ്തിരുന്നത് പശുക്കളെ നോക്കുന്ന ജോലി. ജയിലിലെ ഡയറി ഫാമിലായിരുന്നു സൗമ്യ. രാവിലെ ജയില്‍ വളപ്പില്‍ പുല്ലരിയാന്‍ പോയ സമയത്താണ് സൗമ്യ സാരിയില്‍ കശുമാവില്‍ തൂങ്ങി മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊന്ന കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സൗമ്യയെ രാവിലെ ഒന്‍പതരയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗമ്യയുടെ തൂങ്ങി മരണത്തോടെ കേസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ (80), അമ്മ കമല (65) ഒന്‍പതും ആറും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷം കടബാധ്യതയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സൗമ്യയുടെ ശ്രമം.
ഛര്‍ദിയെത്തുടര്‍ന്നാണ് പടന്നയില്‍ സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍(80) അമ്മ കമല(65), ഒന്‍പതും ആറും വയസ്സുള്ള രണ്ടു പെണ്‍മക്കള്‍ എന്നിവര്‍ മരിച്ചത്. 2012 ലായിരുന്നു ഇളയ മകള്‍ കീര്‍ത്തനയുടെ മരണം. ഒരേ ലക്ഷണങ്ങളോടെ തുടര്‍ മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ബന്ധുക്കള്‍ പോലീസില്‍ സമീപിച്ചത്. ഇതിനിടെ, സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ദുരൂഹത ബലപ്പെട്ടു. സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ മരിച്ച ആറുവയസ്സുകാരിയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു. ഈ സമയം ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യആശുപത്രിയിലായിരുന്നു.

കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യയെ ആശുപത്രിയിലെത്തിയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആശുപത്രിയില്‍ നിന്ന് ചിരിച്ചുകൊണ്ടാണ് സൗമ്യ വനിതാ പോലീസുകാര്‍ക്കൊപ്പം പോയത്. ആദ്യം സഹകരിക്കാതിരുന്ന സൗമ്യ 11 മണിക്കൂര്‍ നീ ചോദ്യം ചെയ്യലിനൊടുവില്‍ നാലുപേരെയും താന്‍ വിഷം കൊടുത്ത് കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.



from mangalam.com https://ift.tt/2P1JLQR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages