"പട്ടിയായാലെന്താ ഇതും ഒരു ജീവനല്ലേ, അവര്‍ തകര്‍ത്തുകളഞ്ഞത് ഇവന്റെ വൃക്കയാണ്'' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

"പട്ടിയായാലെന്താ ഇതും ഒരു ജീവനല്ലേ, അവര്‍ തകര്‍ത്തുകളഞ്ഞത് ഇവന്റെ വൃക്കയാണ്''

കോഴിക്കോട്: രണ്ടരമില്ലിഗ്രാം മരുന്നായിരുന്നു അവന് നൽകേണ്ടത്. പക്ഷെ അവനവർ നൽകിയത് നൂറ് മില്ലിഗ്രാമാണ്. അതു മൂന്നു ദിവസം. ചോദിക്കുമ്പോൾ ഒരു പട്ടിയല്ലേ എന്നാണ് പ്രതികരണം. പട്ടിയായാലും അവനും ഒരു ജീവനല്ലേ. ഡോക്ടടറുടെ തെറ്റായ നിർദേശത്താൽ മരുന്ന് നൽകിയത് മൂലം തകർത്തുകളഞ്ഞത് അവന്റെ വൃക്കയാണ്. ഇതൊരു മനുഷ്യനാണ് സംഭവിച്ചതെങ്കിലോ? മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി നൽകി അതിഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലിട്ട് നിൽക്കുന്ന തന്റെ ഡാൽമേഷ്യൻ പട്ടിയെയും മടിയിൽ വെച്ച് കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽ നിന്ന് ചെങ്ങോട്ട് കാവിലെ പ്രദീപും കുടുംബവും ഇങ്ങനെ ചോദിക്കുമ്പോൾ ആരുടെയും കരളൊന്നലിയും. ചെറിയൊരു വല്ലായ്മ കണ്ടപ്പോഴായിരുന്നു നാല് ദിവസം മുമ്പ് പ്രദീപ് തന്റെ പട്ടിയുമൊത്ത് നാട്ടിലെ മൃഗാശുപത്രിയിൽ എത്തിയത്.ചെറിയൊരു ശസ്ത്രക്രിയയ്ക്ക് ശേഷം അവിടെ നിന്ന് മെലോണെക്സ് ടാബ് എന്ന മരുന്നിന് പകരം മെലോണെക്സ് ബോളസ് എന്ന മരുന്നുകൊടുത്തു അതും കൊടുക്കാവുന്നതിലും എത്രയോ ഇരട്ടി. പശുവിനും, കാളയ്ക്കും, പോത്തിനുമെല്ലാം കൊടുക്കുന്ന മരുന്നാണ് മെലോണക്സ് ബോളസ്. വെറും 2.5 മില്ലിഗ്രാം മാത്രമേ യഥാർഥ മരുന്നുപോലും പട്ടിക്ക് കൊടുക്കാൻ പാടുള്ളൂ. പക്ഷെ ഡോക്ടറുടടെ തെറ്റായ നിർദേശ പ്രകാരം പട്ടിക്ക് കൊടുത്തത് 102 മില്ലിഗ്രാം ശക്തിയുള്ള മരുന്നാണ്. അതും മൂന്ന് തവണയായി. അത് ഇവന്റെ വൃക്കയാണ് തകർത്തുകളഞ്ഞത്. പ്രദീപന് തന്റെ നാല് വയസ്സുകാരൻ ഡാൽമേഷ്യന്റെ അവസ്ഥ വിവരിക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ജീവൻ നിലനിർത്താനുള്ള ഏക വഴി ഡയാലിസിസ് നടത്തുകയാണ്. പക്ഷെ മൃഗങ്ങളുടെ ഡയാലിസിസ് കൊച്ചിയിൽ മാത്രമാണ് നടത്തുന്നത്. അവിടെ വരെ യാത്ര ചെയ്യുന്നത് പട്ടിയുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തുമെന്ന ഡോക്ടടറുടെ നിർദേശത്തെ തുടർന്ന് മറ്റൊരു പട്ടിയുടെ രക്തം കോഴിക്കോടു നിന്ന് തന്നെ മാറ്റിയാണ് ഇപ്പോൾ തൽക്കാലം ജീവൻ നിലനിർത്തിയിരിക്കുന്നത്. ആറ് മില്ലിഗ്രാം വരെ പട്ടിക്ക് വലിയ അപകടമുണ്ടാക്കില്ല. പക്ഷെ നൽകിയത് നൂറ് മില്ലിഗ്രാമിലേറെയാണ്. ഇതാണ് വൃക്ക പൂർണായും തകർന്ന് പോവാൻ കാരണമായതെന്ന് പട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ വിനോദ് കുമാറും ചൂണ്ടിക്കാട്ടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2OrNCGK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages