ബെംഗളൂരു: പ്രണയവിവാഹത്തെ എതിർത്ത മാതാപിതാക്കളോടും ബന്ധുക്കളോടുംവിവാഹചടങ്ങുകൾ ലൈവ് സ്ട്രീം ചെയ്ത് കൊണ്ട് കമിതാക്കളുടെ പ്രതിഷേധം. കർണാടകയിലെ തുംകുരു ജില്ലയിലെ മധുഗിരി സ്വദേശികളായ കിരൺ കുമാറും അഞ്ജനയുമാണ് വിവാഹചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തത്. ഹെസാർഗട്ടയിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ബികോം രണ്ടാംവർഷം വിദ്യാർഥിനിയായ അഞ്ജനയും ബിസിനസുകാരനായ കിരൺ കുമാറും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ ഇരുവരുടെയും കുടുംബാംഗങ്ങൾ ഈ ബന്ധത്തെ എതിർത്തു. തങ്ങൾക്ക് പിരിയാനാകില്ലെന്നുംവിവാഹം നടത്തിതരണമെന്നും ഇവർ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇതേത്തുടർന്നാണ് കിരൺ കുമാറും അഞ്ജനയുയും ഹെസാർഗട്ടയിലെ ക്ഷേത്രത്തിൽവെച്ച് വിവാഹിതരാകാൻ തീരുമാനിച്ചത്. ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമിച്ച് വിവാഹം നടത്തി തരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാൽ അവരാരും ഞങ്ങളുടെ വികാരത്തെ മാനിച്ചില്ല. അതിനാൽ ഇതല്ലാതെ ഞങ്ങൾക്ക് മറ്റുമാർഗമില്ലായിരുന്നു-കിരൺ കുമാർ പറഞ്ഞു. അതിനിടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് അഞ്ജനയുയുടെ പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞതിനാൽ ഇവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നുംപ്രായപൂർത്തിയായ പെൺകുട്ടിയുടെ വിവാഹം തടയാനാകില്ലെന്നുമാണ് ഈ പരാതിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2Md3kJ9
via
IFTTT
No comments:
Post a Comment