പട്‌ന: ദേശീയ തലത്തില്‍ കോളിളക്കം സൃഷ്ടിച്ച മുസാഫര്‍പുര്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിന് പിന്നാലെ ബിഹാറിലെ മറ്റൊരു അഭയ കേന്ദ്രവും വിവാദത്തില്‍. പട്‌നയിലെ രാജീവ് നഗറില്‍ സ്ഥിതിചെയ്യുന്ന അഭയകേന്ദ്രത്തിലെ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആശ്ര ഗ്രഹത്തിലെ രണ്ട് പെണ്‍കുട്ടികളെയും പട്‌ന മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ആശ്ര അഭയകേന്ദ്രത്തില്‍ അഴിമതികളും അതിക്രമങ്ങളും പുറത്തെത്തിയതോടെ വെള്ളിയാഴ്ച കേന്ദ്രം റെയ്ഡ് ചെയ്തിരുന്നു. 75 സ്ത്രീകളാണ് പരിശോധനാ സമയം അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം പെണ്‍കുട്ടികളുടെ മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മജിസ്‌ട്രേറ്റിനാവും മൃതദേഹങ്ങള്‍ കൈമാറുക. മുസാഫര്‍പുര്‍ സര്‍ക്കാര്‍അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണം പുറത്തെത്തി മാസം പിന്നിടുമ്പോഴാണ് ഇത്തരത്തില്‍ പുതിയ വാര്‍ത്ത ബംഗാളില്‍ നിന്നുതന്നെ പുറത്തെത്തുന്നത്.
ബംഗാള്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സമര്‍പ്പിച്ച സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെയാണ് സുസാഫര്‍പുര്‍ സംഭവം പുറത്തെത്തുന്നത്. 40 പെണ്‍കുട്ടികളില്‍ പകുതിയോളം പെണ്‍കുട്ടികള്‍ പല സമയങ്ങളിലായി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു.
മുസഫര്‍പുര്‍ സംഭവത്തില്‍ മെയ് 31ന് 11പേര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ജൂലൈ 26ന് ബംഗാള്‍ സര്‍ക്കാര്‍ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2Mco57B
via IFTTT
No comments:
Post a Comment