ജി.എസ്.ടി: രണ്ട് സ്ലാബുകള്‍ ഏകീകരിക്കാനൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ജി.എസ്.ടി: രണ്ട് സ്ലാബുകള്‍ ഏകീകരിക്കാനൊരുങ്ങുന്നു

തൃശ്ശൂർ: ജി.എസ്.ടി.യിലെ നികുതി സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നു. ഇതിനായി നിലവിലെ 12 ശതമാനം, 18 ശതമാനം എന്നീ സ്ലാബുകൾ ഏകീകരിക്കും. ഇവ ചേർത്ത് 14 അല്ലെങ്കിൽ 15 ശതമാനം എന്ന നിലയിൽ ഒറ്റ സ്ലാബാക്കാനാണ് ആലോചന. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഏറെ ൈവകാതെ ജി.എസ്.ടി. കൗൺസിൽ കൈക്കൊള്ളും. ബിഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രി സുശീൽകുമാർ മോദിയാണ് ഇക്കാര്യം പറഞ്ഞത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഒരു ജി.എസ്.ടി. സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി. പ്രതിമാസ നികുതി വരുമാനം ഒരു ലക്ഷം േകാടി കടക്കുന്നതോടെ മാത്രമേ നികുതി ഏകീകരണം ഉണ്ടാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ ജി.എസ്.ടി.യിലെ സ്ലാബുകളുടെ എണ്ണം നാല് ആകും. എന്നാൽ, പദ്ധതി നടപ്പാക്കാൻ ഒന്പത് മാസത്തോളമെടുക്കുമെന്നാണ് സാന്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. പ്രതിമാസ നികുതി വരുമാനം ഒരു ലക്ഷം കോടി കവിയാൻ ഒൻപത് മാസത്തോളമെടുക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജി.എസ്.ടി. സംവിധാനം തുടങ്ങിയിട്ട് 13 മാസം പിന്നിട്ടെങ്കിലും കഴിഞ്ഞ ഏപ്രിലിൽ മാത്രമാണ് വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞത്. മേയ് മാസത്തിൽ 94,000 കോടി, ജൂണിൽ 95,610 കോടി, ജൂലായിൽ 96,483 കോടി എന്നിങ്ങനെയായിരുന്നു നികുതി വരുമാനം. ജി.എസ്.ടി.യിൽ ഏഴ് സ്ലാബുകളാണ് യഥാർത്ഥത്തിൽ ഉള്ളത്. അതിൽ കാൽ ശതമാനം, സ്വർണത്തിനുള്ള മൂന്നു ശതമാനം എന്നിവ വിരലിലെണ്ണാവുന്ന വസ്തുക്കൾക്ക് മാത്രമായതിനാൽ സാധാരണയായി സ്ലാബായി കണക്കാക്കാറില്ല.പൂജ്യം, അഞ്ച്, 12, 18, 28 എന്നിങ്ങനെയാണ് സ്ലാബുകൾ. ഇവയിൽ 12 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും സ്ലാബുകൾ ഏകീകരിക്കുന്നതോടെയാണ് നാല് സ്ലാബുകളായി ചുരുങ്ങുന്നത്. ഒരു രാജ്യം ഒരൊറ്റ നികുതി എന്ന പ്രഖ്യാപനവുമായി ജി.എസ്.ടി. നടപ്പാക്കിയപ്പോൾ ഏറെ സ്ലാബുകൾ വന്നത് വൻ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു. ലോകത്ത് നിലവിൽ 80-ൽപ്പരം രാജ്യങ്ങളിൽ ജി.എസ്.ടി.യുണ്ട്. ഇവയിൽ 49 രാജ്യങ്ങളിൽ ഒറ്റ നികുതി ഘടനയാണ്. 28 രാജ്യങ്ങളിൽ രണ്ട് സ്ലാബ് മാത്രമാണുള്ളത്. ഇന്ത്യയുൾെപ്പടെ നാല് രാജ്യങ്ങൾ മാത്രമാണ് മൂന്നിലേറെ നികുതി സ്ലാബ് ഏർപ്പെടുത്തിയിട്ടുള്ളത്. 17 പരോക്ഷ നികുതികളും 20-ൽപ്പരം സെസും ഇല്ലാതാക്കിയാണ് കേന്ദ്രീകൃതമായി ഏക നികുതി സന്പ്രദായമായ ജി.എസ്.ടി. നടപ്പാക്കിയത്. അത്താഴപ്പട്ടിണി മാറ്റാൻ അരി വാങ്ങുന്നവനും ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നവനും ഒരേ നികുതി നൽകണമെന്നത് ശരിയല്ലെന്നാണ് ഏക സ്ലാബിനെ എതിർക്കുന്നവർ പറയുന്നത്. മലേഷ്യ പോലെ ഏക സ്ലാബ് നടപ്പാക്കിയ മിക്ക രാജ്യങ്ങളും ഇന്ത്യയുടെ പാതയിൽ വിവിധ സ്ലാബുകളിലേക്ക് മാറാനൊരുങ്ങുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2vecIS2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages