തിരുവനന്തപുരം: മെഡിക്കൽ/ഡെന്റൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാനത്തെ രണ്ടാം അലോട്ട്മെന്റിനായുള്ള വിജ്ഞാപനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. വിദ്യാർഥികൾ നേരത്തേ സമർപ്പിച്ച ഓപ്ഷനുകളിൽ പുനഃക്രമീകരണത്തിന് ഈ ഘട്ടത്തിൽ അവസരം നൽകും. അഖിലേന്ത്യ ക്വാട്ടയിൽ അവശേഷിക്കുന്ന സീറ്റുകൾ എട്ടിന് വൈകീട്ടോ ഒമ്പതിന് രാവിലെയോ സംസ്ഥാനങ്ങൾക്ക് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീറ്റുകൾകൂടി ചേർത്ത് ഒമ്പതിന് രാത്രിയോ പത്തിനോ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാനാണ് ഇപ്പോഴത്തെ ആലോചന. അവശേഷിക്കുന്ന മെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്ക് ആഗസ്റ്റ് 16 മുതൽ 18 വരെയുള്ള തീയതികളിൽ മോപ് അപ് റൗണ്ട് (സ്പോട്ട് അഡ്മിഷൻ) കൗൺസലിങ് നടത്തും. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ശുപാർശ പ്രകാരം കണ്ണൂർ മെഡിക്കൽ കോേളജിനെ രണ്ടാം ഘട്ട അലോട്ട്മെന്റിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.ഇതുസംബന്ധിച്ച് ഹൈക്കോടതിയും ആരോഗ്യസർവകലാശാലയും പ്രവേശന പരീക്ഷകമ്മിഷണർക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2MhptSA
via
IFTTT
No comments:
Post a Comment