ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും കൂടിക്കാഴ്ച നടത്തി. ഡൽഹി കേരളാഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. പൊളിറ്റ് ബ്യൂറോയോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയത്. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് ഉമ്മൻചാണ്ടി എത്തിയത്. ജാമ്യം നിന്നതിന്റെ പേരിൽ ജപ്തി ഭീഷണി നേരിടുന്ന പ്രീതാ ഷാജിയുടെ വിഷയത്തിൽ ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.തുടർന്ന് ഈ വിഷയത്തിൽ ഇടപെടാൻ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിൽ നിരാഹാരസമരം നടത്തുന്ന പ്രീതാ ഷാജിയെ ഉമ്മൻ ചാണ്ടി വെള്ളിയാഴ്ച സന്ദർശിച്ചിരുന്നു. കീഴാറ്റൂർ വിഷയത്തിൽ സംസ്ഥാനസർക്കാരിനെ ഒഴിവാക്കി സമരസമിതിയുമായി കേന്ദ്രം നേരിട്ട് ചർച്ച നടത്തിയതിനെതിരെ മുഖ്യമന്ത്രി വെള്ളിയാഴ്ച രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. കേന്ദ്രവും കേരളവും ഈ വിഷയത്തിൽ കൊമ്പുകോർത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2vfcKJC
via
IFTTT
No comments:
Post a Comment