തിരുവനന്തപുരം: കീഴാറ്റൂരിലെ അലൈൻമെന്റ് മാറ്റത്തിനുള്ള കേന്ദ്രനീക്കം ആത്മഹത്യാപരമെന്ന് മന്ത്രി ജി.സുധാകരൻ. കീഴാറ്റൂരിൽ ഇനി എന്ത് കലാപം നടന്നാലും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം നിലപാട് തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കീഴാറ്റൂർ ബൈപാസിന് ബദൽപാത നിർമിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി നിധിൻ ഗഡ്കരി കീഴാറ്റൂർ സമരസമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2OJ63rt
via
IFTTT
No comments:
Post a Comment