പൗരത്വ രജിസ്റ്റര്‍ വിവാദം: പട്ടികയില്‍ പേരില്ലാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് രാജ്‌നാഥ് സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

പൗരത്വ രജിസ്റ്റര്‍ വിവാദം: പട്ടികയില്‍ പേരില്ലാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി:ഇന്ത്യൻ പൗരരായ ആരേയും ഒഴിവാക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അസമിലെ പൗരത്വ രജിസ്റ്റർ വിഷയത്തിൽ രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ആരും ആശങ്കപ്പെടേണ്ടതില്ല. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്. സമയബന്ധിതമായി ഇത് പൂർത്തിയാക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പൗരത്വം തെളിക്കുന്ന രേഖകൾ ഹാജരാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരേയും പ്രതികാര ബുദ്ധിയോടെ നടപടിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയിൽ നിന്ന് 40 ലക്ഷം പേർ ഒഴിവാക്കപ്പെട്ടത് വൻ വിവാദമായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സുതാര്യമായിട്ടാണ് ഇത് തയ്യാറാക്കുന്നത്. പട്ടികയിൽ നിന്ന് പുറത്തായതിന്റെ പേരിൽ ആർക്കെതിരെയും നടപടികളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2AIfl3I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages