നികുതിവെട്ടിപ്പുകാരുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറെന്ന് സ്വിറ്റ്സർലൻഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

നികുതിവെട്ടിപ്പുകാരുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറെന്ന് സ്വിറ്റ്സർലൻഡ്

സൂറിച്ച് : നികുതിവെട്ടിപ്പു കേസിലുൾപ്പെട്ട രണ്ട് ഇന്ത്യൻ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇന്ത്യയ്ക്ക്കൈമാറാൻ സ്വിറ്റ്സർലൻഡ് സുപ്രീംകോടതിയുടെ അനുമതി.സ്വിറ്റ്സർലൻഡ്സർക്കാരിന്ഇന്ത്യ നൽകിയ അപേക്ഷയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അനുമതി. സ്വിസ് ബാങ്കിൽ അക്കൗണ്ടുകുള്ളവിവിധ രാജ്യക്കാരായ ആയിരക്കണിക്കിനാളുകളുടെ വിവരങ്ങൾ2008 ൽ പുറത്തുവന്നിരുന്നു.എച്ച്.എസ്.ബി.സി ബാങ്കിലെ ജീവനക്കാരനായിരുന്ന ഹെർവ് ഫൽഷ്യാനി എന്ന ഫ്രഞ്ചുകാരനായിരുന്നു ഈ വിവരങ്ങൾ പുറത്തു വിട്ടത്. രഹസ്യ വിവരങ്ങൾ ചോർത്തിയതിന്സ്വിസ് കോടതി ഫൽഷ്യാനിയെ അഞ്ചു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചെങ്കിലും സ്വിറ്റ്സർലൻഡ് വിട്ട അദ്ദേഹം ശിക്ഷ അനുഭവിക്കാതെ രക്ഷപ്പെട്ടു. ഈ വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന്നിരവധിരാജ്യങ്ങളിൽ സ്വിസ് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണങ്ങൾ നടക്കുകയുണ്ടായി. പല രാജ്യങ്ങളും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും സ്വിറ്റ്സർലൻഡ് സർക്കാരിനോട് സഹായം തേടുകയും ചെയ്തിരുന്നു. എന്നാൽ മോഷ്ടിച്ച വിവരങ്ങൾക്ക്ആധികാരികതയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വിസ് കോടതി ഇവയെല്ലാം തള്ളുകയായിരുന്നു. നികുതിവെട്ടിപ്പുകാരായ ദമ്പതിമാർക്കെതിരെ നടപടിയെടുക്കാൻ സഹായം തേടിയഫ്രഞ്ച് സർക്കാരിനും സ്വിസ് കോടതി അനുമതി നൽകിയിരുന്നില്ല. എന്നാൽഫൽഷ്യാനി മോഷ്ടിച്ച വിവരങ്ങൾ ഉപയോഗിക്കാതെനേരിട്ട് സമീപിച്ച ഇന്ത്യയുടെ നടപടിയെ സ്വിസ് കോടതി പ്രശംസിച്ചു. ആധികാരികതയില്ലാത്ത മോഷ്ടിച്ച വിവരങ്ങൾ ഉപയോഗിക്കാതെവിവരങ്ങൾക്കായി നേരിട്ടു വരുന്ന രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധമാണെന്നും കോടതി പറഞ്ഞു. Content Highlights:Swiss Court Says Can Provide Bank Client Data to India in Tax Evasion Case


from mathrubhumi.latestnews.rssfeed https://ift.tt/2vdNymz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages