നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം സൈന നേവാൾ ക്വാർട്ടർ ഫൈനലിൽപുറത്ത്. ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനക്കാരിയും ഒളിമ്പിക് സ്വർണ മെഡൽജേത്രിയുമായ കാരോളിന മാരിനാണ് സൈനയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയത്. സ്കോർ: 21-6, 21-11. മാരിന്റെ വേഗതയ്ക്ക് മുന്നിൽ തളർന്നുപോയ സൈനയ്ക്ക് 42 പോയിന്റുകളിൽ 17 എണ്ണം മാത്രമാണ് വിജയിക്കാനായത്. ഹാഫ് സ്മാഷുകളും ക്രോസ് കോർട്ട് ഷോട്ടുകളുമായി കളം നിറഞ്ഞ സ്പാനിഷ് താരം പലപ്പോഴും സൈനയുടെ പ്രതിരോധം പൊളിച്ചു. 2015-ലെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആവർത്തനം തന്നെയായിരുന്നു ഇത്. അന്നും സൈനയ്ക്ക് മാരിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. മുപ്പത്തിയൊന്ന് മിനിറ്റിനുള്ളിലാണ് പത്താം സീഡായ സൈന ഏഴാം സീഡായ മാരിനോട് അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം 21-6ന് നേടിയ മാരിൻ രണ്ടാം ഗെയിമിലും (21-11) ആധിപത്യം തുടർന്നു. 2015 ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്ന സൈന കഴിഞ്ഞ വർഷം വെങ്കലം നേടിയിരുന്നു. 2013-ലെ ചാമ്പ്യൻ തായ്ലൻഡിന്റെ രത്ചനോക് ഇന്തനോണിനെ തോൽപിച്ചാണ് സൈന ക്വാർട്ടറിലെത്തിയത്. മികസ്ഡ് ഡബിൾസിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. സീഡില്ലാ താരങ്ങളായ അശ്വിനി പൊന്നപ്പയും സാത്വിക് റെഡ്ഡിയുമടങ്ങുന്ന സഖ്യവും സെമി കാണാതെ പുറത്തായി. ചൈനീസ് ജോഡിയായ സെൻ സിവെയ്-ഹ്വാങ് യാക്വിയോങ് എന്നിവരാണ് ഇന്ത്യൻ സഖ്യത്തെ തോൽപിച്ചത്. 36 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു. ആദ്യ ഗെയിമിൽ ചെറുത്തുനിന്ന ഇന്ത്യൻ സഖ്യം രണ്ടാം ഗെയിമിൽ പെട്ടെന്ന് കീഴടങ്ങി. സ്കോർ: 21-17, 21-10. End of road!@NSaina narrowly miss out on a third World Championship medal after losing to Carolina Marin 6-21,11-21 in the quarters clash of the #WorldChampionship2018. Tough luck champ. Keep focused for the upcoming Asian Games! #IndiaontheRise Video Courtesy: @PBLIndiaLive pic.twitter.com/t0EFR15360 — BAI Media (@BAI_Media) August 3, 2018 Content Highlights: Badminton World Championship Olympic gold medalist Carolina Marin slayed Saina Nehwal
from mathrubhumi.latestnews.rssfeed https://ift.tt/2vb9C18
via
IFTTT
No comments:
Post a Comment