നുഴഞ്ഞുകയറാന്‍ 600 തീവ്രവാദികള്‍: ഇന്റലിജന്‍സ് മുന്നറിയിപ്പ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

നുഴഞ്ഞുകയറാന്‍ 600 തീവ്രവാദികള്‍: ഇന്റലിജന്‍സ് മുന്നറിയിപ്പ്‌

ന്യൂഡൽഹി: അറുനൂറോളം ഭീകരവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ നിയന്ത്രണരേഖയ്ക്കു സമീപം വിവിധയിടങ്ങളിൽ തമ്പടിച്ചിട്ടുള്ളതായി ഇന്റലിജൻസ് മുന്നറിയിപ്പ്. സീ ന്യൂസാണ് ഐബിയുടെ മുന്നറിയിപ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരർക്ക് പാക് സൈന്യത്തിന്റെ സജീവ പിന്തുണ ലഭിക്കുന്നുണ്ട്. കൂടാതെ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവരിൽ പാക് സൈന്യത്തിലെ അംഗങ്ങളുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭീകരസംഘടനകൾക്ക് പിന്തുണ നൽകുന്ന പാക് സൈനിക വിഭാഗമായ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിലെ അംഗങ്ങളാകാം ഇക്കൂട്ടരെന്നാണ് നിഗമനം. ഭീകരവാദ സങ്കേതങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം നുഴഞ്ഞുകയറ്റക്കാർ രാജ്യത്തെ ലക്ഷ്യം വച്ചിരിക്കുന്നത്. മഛിൽ സെക്ടർ- 96 പേർ, കേരാൻ സെക്ടർ- 117പേർ, ടാങ്ധർ സെക്ടർ- 79 പേർ എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഭീകരവാദികളുടെ സാന്നിധ്യത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമുള്ളത്. ആഭ്യന്തരമന്ത്രാലയം കഴിഞ്ഞയാഴ്ച സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂലായ് 22 വരെ 110 ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചിട്ടുള്ളത്. 2017 ൽ 213 ഭീകരവാദികളെയും 2016ൽ 150 ഭീകരവാദികളെയും 2015ൽ 108 ഭീകരവാദികളെയും സുരക്ഷാസേന വധിച്ചിട്ടുണ്ട്. content highlights:About 600 Terrorists plans to cross line of control with Pakistan support says report


from mathrubhumi.latestnews.rssfeed https://ift.tt/2AD1R9F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages