2025ഓടുകൂടി ബെംഗളൂരു നഗരം വാസയോഗ്യമല്ലാത്ത ഇന്ത്യയിലെ നഗരങ്ങളിലൊന്നായി മാറുമെന്ന് കഴിഞ്ഞവർഷമാണ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തത്.വിദഗ്ധ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ആവിലയിരുത്തൽ. ഇതേ ബെംഗളൂരുവിന്റെ വികസനത്തെ ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽ വികസനം വരുന്നില്ല എന്ന് രാഷ്ട്രീയക്കാരും മധ്യവർഗ്ഗവും കഴിഞ്ഞ ഏതാനും വർഷം മുമ്പ് വരെ പരിതപിച്ചത്. പരിസ്ഥിതി ഭീകരവാദികൾ കേരളത്തിൽ വികസനം കൊണ്ടു വരുന്നതിന് തടസ്സമാകുന്നുവെന്നും അവർ കുറ്റപ്പെടുത്തി.ഇതിന്റെ തുടർച്ചയെന്നോണമാണ് പരിസ്ഥിതി തീവ്രവാദം അനുവദിക്കില്ലെന്ന് ഇടയ്ക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചത്. എന്നാൽ പ്രളയക്കെടുതിയിൽ കേരളം മുങ്ങുമ്പോൾ ചില ആത്മ പരിശോധന ഈ പറഞ്ഞവരെല്ലാം നടത്തേണ്ടതുണ്ട്. കേരളം അഭിമുഖീകരിക്കേണ്ട ചില വസ്തുതകളും തിരുത്തേണ്ടമനോഭാവങ്ങളും നടപ്പിലാക്കേണ്ട സുസ്ഥിരമായ ആസൂത്രണങ്ങളിലേക്കുമാണ്2017ലെ കൺട്രോളർ ഓഫ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് വിരൽചൂണ്ടുന്നത്. 32.9കോടി ഹെക്ടർ വരുന്ന ഇന്ത്യയുടെ ആകെ വിസ്തൃതിയിൽ 4.564 കോടി ഹെക്ടർ സ്ഥലം വെള്ളപ്പൊക്ക സാധ്യത കൽപ്പിക്കപ്പെടുന്ന പ്രദേശമാണ്. വെള്ളപ്പൊക്കം എന്നത് ഇടക്കിടെ സംഭവിക്കാൻ സാധ്യതയുള്ള പ്രതിഭാസമായതുകൊണ്ട് തന്നെ 4.56കോടി ഹെക്ടർ മേഖലയിലെ മനുഷ്യർക്കും അവരുടെ വാസസ്ഥലങ്ങൾക്കും സ്ഥാവര ജംഗമ വസ്തുക്കൾക്കും വലിയ നഷ്ടമാണ് ഓരോ വെള്ളപ്പൊക്കവും വരുത്തി വെക്കുന്നത്. ഫ്ളഡ് കൺട്രോൾ മാനേജ്മെന്റ് 2006ൽ നടത്തിയ പഠന പ്രകാരം പ്രതിവർഷം 7.55മില്യൺ ഹെക്ടർ സ്ഥലത്തെയാണ് വെള്ളപ്പൊക്കം ബാധിക്കുന്നത്. 1560ഓളം ജീവനുകളും പ്രതിവർഷം ശരാശരി നഷ്ടപ്പെടുന്നുമുണ്ട്. കെട്ടിടങ്ങൾക്കും വ്യവസായശാലകൾക്കും വീടുകൾക്കും ഉണ്ടാകുന്ന കേടുപാടുകളും വിള നഷ്ടവുമെല്ലാം കണക്കുകൂട്ടുമ്പോൾ പ്രതിവർഷം 1805കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ബീഹാറും ഒഡീഷയും മാത്രമാണ് ഫ്ളഡ് ഇനൻഡേഷൻ മാപ്പുകൾതയ്യാറാക്കിയ രണ്ട് സംസ്ഥാനങ്ങൾ എന്നാണ് 2017ലെ കൺട്രോളർ ഓഫ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് രേഖപ്പെടുത്തുന്നത്.അതായത് കേരളം ഉൾപ്പെടെ ഒരു സംസ്ഥാനത്തും വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളുടെ ശാസ്ത്രീയ അവലോകനം (എവിടെയൊക്കെ വെള്ളം കയറുമെന്ന പഠനം)നടത്തുന്ന ഫ്ള്ഡ് ഇനൻഡേഷൻ മാപ്പ് തയ്യാറാക്കിയിട്ടില്ല എന്ന് സാരം . ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഫ്ളഡ് മാനേജ്മെന്റ് മാസ്റ്റർ പ്ലാൻ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 175ഓളം വരുന്ന വെള്ളപ്പൊക്ക നിരീക്ഷണ(ഫ്ലഡ് ഫോർകാസ്റ്റിങ്)കേന്ദ്രങ്ങളുള്ളതിൽ കേരളത്തിന് അവകാശപ്പെടാൻ പേരിനൊന്നു പോലുമില്ല. 61 ഡാമുകൾ ഉള്ള കേരളത്തിൽ ഒന്നിൽ പോലും ഡാം ബ്രേക്ക് അനാലിസിസ് ഇല്ല. ഡാം പെട്ടെന്ന് പൊട്ടി തകർന്നാൽ എന്ത് ചെയ്യും എന്ന നിരീക്ഷണം നടത്തിയിട്ടില്ല എന്നും 2017ൽ പുറത്തുവിട്ട സിഎജി റിപ്പോർട്ടിൽ പറയുന്നു. വയനാട്ടിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലുണ്ടായ വെള്ളപ്പൊക്കം. -ഫോട്ടോ: പി. ജയേഷ്. നദീകയ്യേറ്റവും മണലൂറ്റലും നദിയിൽ മണലുണ്ടെങ്കിലേ വെള്ളം താഴൂ. എന്നാൽ നദിയിൽ നിന്നൂറ്റുന്ന ഇതേ മണൽ വിറ്റുണ്ടാക്കുന്ന കാശാണ് റിവർ മാനേജ് മെന്റ് ഫണ്ടിനായി നമ്മളുപയോഗിക്കുന്നതും. എന്നിട്ട് റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സെമിനാറിൽ മണലൂറ്റൽ മൂലം നദിയുടെ ഉപരിതല മണൽ നഷ്ടപ്പെട്ടാൽ വെള്ളം ഭൂഗർഭ അറകളിലേക്കിറങ്ങില്ലെന്നും മണലുണ്ടെങ്കിലേ ഭൂഗർഭജലമുണ്ടാവുകയുള്ളൂവെന്നുമുള്ള ക്ലാസ്സുകൾ നൽകുന്നു. ഡാം ഷട്ടറുകൾ തുറന്നെത്തുന്ന വെള്ളം ഉപരിതല മണ്ണ് നഷ്ടപ്പെട്ട നദികളിലേക്കെത്തുമ്പോൾപലപ്പോഴും വേണ്ട വിധം ജലം മണ്ണിനടിയിലേക്ക് താഴ്ന്നു പോകുന്നില്ല. ഇത് വെള്ളപ്പൊക്കത്തിന്റെയും ദുരന്തത്തിന്റെയും വ്യാപ്തി കൂട്ടുന്നു. മണ്ണിടിച്ചിലിനാക്കം കൂട്ടുന്ന വനനശീകരണം കേരളത്തിൽ കാലവർഷത്തെ തുടർന്നുണ്ടായ മരണങ്ങളിൽ 20 ഉം ഉരുൾപ്പൊട്ടലിനെ തുടർന്നാണെന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിലിനെ ഒരു പരിധി വരെ മരങ്ങൾക്ക് തടുക്കാൻ കഴിയുമെങ്കിലും അനിയന്ത്രിതമായി തുടരുന്ന വനനശീകരണം എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ, നിലവിലുള്ള നിയമങ്ങൾ പോലും ലംഘിച്ച് നടത്തുന്ന കെട്ടിട നിർമ്മാണങ്ങൾ ഉരുൾപൊട്ടലുകൾക്ക് കാരണമാകുന്നുവെന്ന നിരവധി റിപ്പോർട്ടുകളുണ്ടായിട്ടും നിർമ്മാണങ്ങൾ നിർബാധം തുടർന്നു.സ്ഥിതിഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ക്വാറികൾ പ്രവർത്തിക്കാനുള്ള ദൂരപരിധിയിൽ ഇളവുവരുത്തുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തത്. ഇടുക്കിയിൽ 1627.2മില്ലി മീറ്ററും വയനാട്ടിൽ 170.9 മില്ലിമീറ്ററുമാണ് ഇക്കൊല്ലം ഓഗസ്റ്റ് 9ന് പെയ്ത മഴ. അതായത് സാധാരണ മഴയേക്കാൾ 840%വും 759%അധിക മഴ. എന്നാൽ മഴയുണ്ടാക്കുന്ന കെടുതിയുടെ ഉത്തരവാദിത്വം പ്രകൃതിക്ക്മാത്രമല്ലെന്ന് തെളിയിക്കുന്ന ചില കണക്കുകൾ കൂടിയുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം വനപ്രദേശമുള്ള രണ്ട്ജില്ലകളാണ് ഇടുക്കിയും വയനാടും. 2011നും 2017നും ഇടയിൽ വനവിസ്തൃതിയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിലെ വനപ്രദേശം 3920 ചതുരശ്ര കിലോ മീറ്ററിൽ നിന്ന് 3139 ചതുരശ്ര കിലോമീറ്ററായാണ് കുറഞ്ഞിരിക്കുന്നത്. അതായ്ത് 20.13 ശതമാനം വനപ്രദേശം ഇടുക്കിക്ക് മാത്രം നഷ്ടപ്പെട്ടു. 1775ചതുരശ്ര കിലോ മീറ്ററിൽ നിന്ന് വയനാടിന്റെ വനവിസ്തൃതി 1580ചതുരശ്ര കിലോ മീറ്ററായും കുറഞ്ഞു-അതായത് 11 %ത്തിന്റെ കുറവ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏറ്റവും ഭീകരമായി ഇരുജില്ലകളെയും ബാധിക്കാൻ വനനശീകരണം വലിയൊരു ഘടകമായിട്ടുണ്ട്.അപ്പോഴും വൃക്ഷ സംരക്ഷണ നിയമത്തിലും സർക്കാർ ഭേദഗതി വരുത്തി. നേര്യമംഗലത്തിന് സമീപം കാഞ്ഞിരവേലിയിൽ ദേവിയാർപുഴ കരകവിഞ്ഞ് പാലം വെള്ളത്തിൽ മുങ്ങിയപ്പോൾ മറ്റ് ജില്ലകളിൽ വനവിസ്തൃതിയിൽ വർധനവ് ഉണ്ടിയിട്ടുണ്ടെന്നാണ് ഇതിനെ പ്രതിരോധിച്ച് ചിലർ നിരത്തുന്ന കണക്കുകൾ.എന്നാൽ റബ്ബറും അടക്കകൃഷിയുമാണ് ഇവിടെ വനവിസ്തൃതി കൂടാൻ കാരണം. അല്ലാതെ സ്വാഭാവിക വനമല്ല.കേരളത്തിന്റെ വനവിസ്തൃതിയിലുണ്ടായ വർധന വ്യവസായിക അടിസ്ഥാനത്തിലുള്ള മരം നടീലാണെന്ന് ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നുണ്ട്. കണ്ണൂരിൽ 144%വർധനവും കോഴിക്കോട് 151%വർധനവും ആണ് ഇത്തരത്തിൽ 2011ന്റെയും 2017ന്റെയുംഇടയിൽ വനവർധനവ്രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളം ചേർക്കപ്പെട്ടതണ്ണീർത്തടനിയമം ജലസംഭരണ ശേഷിയുള്ള വയലുകൾ വെള്ളപ്പൊക്കസമയത്തെ കേരളത്തിന്റെരക്ഷാമുഖങ്ങളാണ്.സംസ്ഥാനത്ത വെള്ളപ്പൊക്കം ഇത്ര രൂക്ഷമാവാൻ കാരണം തണ്ണീർത്തടങ്ങളും പാടങ്ങളും നികത്തിയതാണെന്ന്പരിസ്ഥിതി വാദികൾ ദീർഘകാലമായി മാറിമാറി വരുന്ന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ്.എന്നാൽ 2008ൽ പാസ്സാക്കിയ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിലും പുതിയ സർക്കാർ വെള്ളം ചേർത്തു. നികത്തപ്പെട്ട തണ്ണീർത്തടങ്ങളും വയലുകളുമാണ്കുട്ടനാടിന്റെ വെള്ളപ്പൊക്കക്കെടുതിക്കാക്കം കൂട്ടിയത്. ദുരന്തനിവാരണ അതോറിറ്റി ജീവൻ സംരക്ഷിക്കുക എന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക ലക്ഷ്യമെങ്കിലും ഒരു കുടുംബമോ വ്യക്തിയോ ആജീവനാന്തം കൊണ്ട് സമ്പാദിച്ചുണ്ടാക്കുന്ന വീടും വീട്ടുപകരണങ്ങളും സംരക്ഷിക്കുന്ന തലത്തിലേക്ക് നമ്മുടെ ദുരന്ത നിവാരണ സംവിധാനങ്ങൾ ഇനിയും വളരേണ്ടതുണ്ട് എന്നു കൂടി ഈ പ്രകൃതി ക്ഷോഭങ്ങളിൽ നിന്ന് നാം ഉൾക്കൊള്ളേണ്ട പാഠമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2B2EiqW
via
IFTTT
No comments:
Post a Comment