ഇന്ത്യ, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെയും പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളെ തടയാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ഫോർവാഡ് ലേബൽ, സസ്പീഷ്യസ് ലിങ്ക് ലേബൽ തുടങ്ങിയ മുന്നറിയിപ്പ് സംവിധാനങ്ങൾക്കൊപ്പം പത്രമാധ്യമങ്ങൾ വഴിയുള്ള ബോധവൽകരണ പരിപാടികളും വാട്സ്ആപ്പ് നടപ്പിലാക്കിവരികയാണ്. അതോടൊപ്പം തന്നെ, വാട്സ്ആപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്ക് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളും വാർത്തകളും പരിശോധിക്കുന്നതിനായി പ്രതേകം സംഘം രൂപീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനും അതിന്റെ പ്രചാരണം തടയുന്നതിനും ബ്രസീലിലെ 24 പത്രമാധ്യസ്ഥാപനങ്ങൾ കൈകോർക്കുന്നത്. കോംപ്രോവ(Comprova) എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തിലൂടെ മാധ്യമസ്ഥാപനങ്ങൾ തന്നെ വാർത്താ ഉള്ളടക്കങ്ങൾ വിലയിരുത്തുകയും വ്യാജമെന്നുള്ളവ കണ്ടെത്തുകയും ചെയ്യുന്നു. വാട്സ്ആപ്പിന്റെ ബിസിനസ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് കോംപ്രോവയുടെ പ്രവർത്തനം. ഇതുവഴി വായനക്കാരുമായുള്ള ആശയവിനമയം നടത്തുകയും, വായനക്കാർക്കും വ്യാജവാർത്തകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാനുള്ള അവസരവും നൽകുന്നു. ബ്രസീലിൽ 12 കോടി ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. രാജ്യത്തെ ഭൂരിഭാഗം ആളുകളുടെയും പ്രധാന ആശയവിനിമയ മാർഗമാണിത്. വ്യാജവിവരങ്ങൾ ഉൾപ്പടെയുള്ളവ ഇതുവഴി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി മാധ്യമങ്ങൾ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിൾ ന്യൂസ്, ഫെയ്സ്ബുക്ക് ജേണലിസം പദ്ധതി എന്നിവയിൽ നിന്നുള്ള സാമ്പത്തിക പിന്തുണയും കോംപ്രോവയ്ക്ക് ലഭിക്കുന്നുണ്ട്ട. ബ്രസീലിയൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് അസോസിയേഷന്റേയും പ്രോജോർ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും പിന്തുണ ഈ സംരംഭത്തിനുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2MCrbxZ
via
IFTTT
No comments:
Post a Comment