ഇടുക്കി: സംസ്ഥാനത്തെ പ്രളയക്കെടുതി പരിഹരിക്കാൻ സർക്കാരിനോട് സമഗ്ര പാക്കേജ് ആവശ്യപ്പെടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഇടുക്കിയിൽ സർവ കക്ഷി അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുരിത ബാധിതർക്ക് നിലവിൽ നൽകിവരുന്ന സഹായങ്ങൾ തുടർന്നും ലഭ്യമാക്കും. വീടുകൾ നഷ്ടപ്പെട്ടവർക്ക് ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകും. സമഗ്രമായ പാക്കേജ് ആവശ്യപ്പെടാനാണ് ഉദ്ദേശിക്കുന്നത്. മറ്റു ജില്ലകളും പരിഗണിക്കേണ്ടതിനാൽ ഇടുക്കിക്ക് മാത്രമായി പ്രത്യേക പാക്കേജ് അനുവദിക്കാൻ ബുദ്ധിമുട്ടാണ്. നിയമസഭയിലും സർക്കാർ തലത്തിലും ചർച്ചകൾ നടത്തിയ ശേഷം മാത്രമേ തുടർ പ്രവർത്തനങ്ങളിൽ വ്യക്തത കൊണ്ടുവരാനാകൂ. അവലോകന യോഗത്തിന്റെ വിശദാംശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും എം.എം. മണി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും യോഗത്തിന് എത്തിച്ചേർന്നത് ആശാവഹമാണെന്ന് മന്ത്രി നിരീക്ഷിച്ചു. ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും നന്നായി കൈകാര്യം ചെയ്തെന്നും അഭിനന്ദനങ്ങളറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2nvq8Fe
via
IFTTT
No comments:
Post a Comment