മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെതുടക്കം. സെൻസെക്സ് 17.44 പോയന്റ് നേട്ടത്തിൽ 37683ലും നിഫ്റ്റി 7 പോയന്റ് ഉയർന്ന് 11396ലുമാണ് വ്യാപാരം നടക്കുന്നത്. മെറ്റൽ ഓഹരികളാണ് മികച്ച നേട്ടത്തിൽ. ഇൻഫ്ര, എനർജി, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികളെല്ലാം നേട്ടത്തിലാണ്. ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ്, വേദാന്ത, ഒഎൻജിസി, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, സൺ ഫാർമ, ഇൻഫോസിസ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2vM2Hva
via
IFTTT
No comments:
Post a Comment