പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയ സൗമ്യ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം അറസ്റ്റിലാകും മുമ്പ് രക്ഷപ്പെടാനും പദ്ധതിയിട്ടിരുന്നു. ഹോംനേഴ്‌സ് ജോലിക്ക് പോകുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞു സുഹൃത്തിനൊപ്പം മുംബൈയിലേക്ക് നാടുവിടാന്‍ സൗമ്യ പദ്ധതിയിട്ടിരുന്നതായി അയല്‍ വാസികള്‍ വ്യക്തമാക്കി. അച്ഛന്റെ മരണശേഷം ഈ നാട്ടില്‍ നിന്നിട്ടുകാര്യമില്ലെന്നും ഹോംനേഴ്‌സ് ജോലിക്ക് മുംബൈയില്‍ നല്ല സാധ്യതയുണ്ടെന്നുമായിരുന്നു പറഞ്ഞത്.
എന്നാല്‍ ഇതിനിടയില്‍ സൗമ്യയുടെ വീടിനു സമീപത്തു വച്ച് ഒരാളെ നാട്ടുകാര്‍ രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത് എല്ലാം തകിടം മറിച്ചു. കൂട്ടക്കൊലപാതകത്തിലേക്കുള്ള അന്വേഷണത്തിനും വഴി തുറന്നത് ഈ സംഭവമാണ്. സൗമ്യയുടെ കുടുംബത്തിലെ അസ്വാഭാവിക മരണങ്ങളെ കുറിച്ച് നേരത്തേ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ബന്ധുക്കളിലൊരാള്‍ ഈ സംഭവത്തിനു ശേഷമാണ് സൗമ്യയെ സംശയമുണ്ടെന്ന് കാണിച്ചു പോലീസിനെ സമീപിച്ചത്.
[IMG]
നാട്ടുകാരും തങ്ങളുടെ സംശയം തുറന്നു പറഞ്ഞതോടെ അന്വേഷണത്തിനു തുടക്കമിട്ടു. ഇതു മനസ്സിലാക്കി തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തില്‍ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാന്‍ സൗമ്യ ശ്രമിച്ചത്. പ്രദേശവാസികളായ ചില ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടര്‍ന്ന് തലശ്ശേരി ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ പരിശോധനയില്‍ സൗമ്യക്കു പ്രശ്‌നങ്ങളില്ലെന്നു പോലീസ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പോലീസിന്റെ തന്ത്രപൂര്‍വമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിയ സൗമ്യ ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് ഫോണുകള്‍; കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട ഫോണ്‍സംഭാഷണം;
സൗമ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് പരിശോധിക്കുന്ന പോലീസിന് ഇയിടെയാണ് ലഭിച്ചത്. ഫോണില്‍ നിന്ന് ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ ലഭ്യായിരുന്നില്ല. തുടര്‍ന്നാണ് കൂടുതല്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യക്ക് പുറമെ മറ്റാര്‍ക്കെങ്കിലും കൂട്ടക്കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്നു വ്യക്തമാക്കുന്നതിനായി ഫോണ്‍ വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവിന്റെ പരിശോധന തുടരുകയാണ്. സംഭാഷണങ്ങളും വോയ്‌സ് മെസേജുകളും ടെക്‌സ്റ്റ് മെസേജുകളും ഉള്‍പ്പെടെയുള്ളവയാണ് പോലീസ് പരിശോധിക്കുന്നത്.
[IMG]
ഫോണില്‍നിന്നു മായിച്ചു കളഞ്ഞത് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഒരുമാസത്തെ ശ്രമത്തിലൂടെ ഫോറന്‍സിക് സംഘം കണ്ടെടുത്തെങ്കിലും അവ പൂര്‍ണമായും തുറന്ന് പരിശോധിക്കാന്‍ അന്വേഷണസംഘത്തിനു സാധിക്കാതെ വന്നതിനാലാണു സൈബര്‍ സെല്ലിന്റെ സഹായം തേടിയത്.അഞ്ചിലധികം കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട സംഭാഷണം നടത്തിയതിന്റെ തെളിവുകള്‍ ലഭ്യമായ വിവരങ്ങളിലുണ്ട്. കാമുകന്മാരെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതി ചേര്‍ക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
കൊലപാതകത്തിന് ശേഷം ധനസഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ച സൗമ്യ ജയിലില്‍ ജീവിച്ചത് കുട നിര്‍മ്മിച്ച്
മാതാപിതാക്കളും മക്കളും മരിച്ച തനിക്ക് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗമ്യ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. മരിച്ച മക്കളുടെ ഫോട്ടോ വീട്ടില്‍ മാലയിട്ടു തൂക്കി പരമാാവധി സഹാനുഭൂതി നേടിയെടുക്കാനും ശ്രമിച്ചിരുന്നു. ധനസഹായം അഭ്യര്‍ഥിച്ചുള്ള സൗമ്യ അറസ്റ്റിലായ അവസരത്തിലാണ് പരിശോധനയ്ക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയത്. പുതിയ വിവരങ്ങള്‍ പുറത്തു വന്നതോടെ അപേക്ഷ തള്ളാനുള്ള ശിപാര്‍ശയോടെ നിവേദനം തിരിച്ചയക്കുകയായിരുന്നു.
കൊടും ക്രൂരതയുടെ മുഖമായിരുന്നില്ല സൗമ്യയ്ക്ക് ജയിലില്‍. തടവറയില്‍ സൗമ്യ ശാന്ത സ്വഭാവക്കാരിയും എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നെന്നാണ് വിവരം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സൗമ്യക്ക് അവിടെ കുട നിര്‍മാണ യൂണിറ്റിലായിരുന്നു ജോലി. കുടനിര്‍മ്മിച്ച് ദിവസത്തില്‍ 63 രൂപ കൂലി സമ്പാദിച്ചിരുന്നു. കുടനിര്‍മ്മാണം വളരെ പെട്ടന്ന് പഠിച്ചെടുത്തുവെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു. ബന്ധുക്കളായി സഹോദരി അടക്കമുള്ളവര്‍ ഉണ്ടെങ്കിലും ജയിലില്‍ ഒരു അഭിഭാഷകന്‍ അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദര്‍ശകര്‍ ആരുമെത്തിയില്ല. കേരളത്തെ ഞെട്ടിച്ച കൂട്ടക്കുരുതി നടന്ന വീട്ടില്‍ ഇനി ബാക്കിയാകുന്നത് കഥകള്‍ മാത്രം. ആദ്യം ഇളയമകള്‍, പിന്നാലെ മൂത്തമകള്‍, അതിന് ശേഷം മാതാപിതാക്കള്‍...ഒടുവില്‍ സൗമ്യ തന്നെ സ്വന്തം വധശിക്ഷയും നടപ്പാക്കി. കണ്ണൂര്‍ ജയില്‍ വളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ചു.
from mangalam.com https://ift.tt/2wag5Ky
via IFTTT
No comments:
Post a Comment