നവവധുവിനെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ച ഭര്‍ത്താവ് പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

നവവധുവിനെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ച ഭര്‍ത്താവ് പിടിയില്‍

താനെ: പ്രായപൂര്‍ത്തിയാകാത്ത നവവധു ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. മഹാരാഷ്ര്ടയിലെ താനെയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

മാര്‍ച്ച് 14 ഹോളി ദിനത്തിലാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.17 കാരിയായ നവവധുവും ഭര്‍ത്താവും ബദ്‌ലാപൂരിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സമയത്തായിരുന്നു പീഡനം നടന്നത്. വീട്ടിലെത്തിയ ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ പെണ്‍കുട്ടിയുടെ വായില്‍ തൂവാല തിരുകിയ ശേഷം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് ഭര്‍ത്താവാണെന്ന് പൊലീസ് വിശദമാക്കി.

സംഭവം പുറത്ത് പറയാതിരിക്കാന്‍ മരുമകന്‍ ദിവസവും മകളെ ഭീഷണിപ്പെടുത്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയല്‍ പറയുന്നു. പോസ്‌കോ നിയമം, ശൈശവ വിവാഹ നിയമം എന്നി വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.



from mangalam.com https://ift.tt/2OZy39m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages