40 ലക്ഷത്തിന്റെ വൈദ്യുതി ലാഭത്തിനായി 20,000 കോടിയുടെ നഷ്ടമുണ്ടാക്കി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

40 ലക്ഷത്തിന്റെ വൈദ്യുതി ലാഭത്തിനായി 20,000 കോടിയുടെ നഷ്ടമുണ്ടാക്കി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി

കൊച്ചി : നിറഞ്ഞൊഴുകാറായ അണക്കെട്ടുകള്‍ തുറക്കാതെ 40 ലക്ഷത്തിന്റെ വൈദ്യുതി ലാഭത്തിനായി 20,000 കോടിയുടെ നഷ്ടമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. അണക്കെട്ടുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ ശരിയായ സമയത്ത് തീരുമാനമെടുക്കാത്തതാണ് വലിയ ദുരന്തത്തിലേക്ക് വഴിവെച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

പാളിച്ചകള്‍ പരിശോധിച്ച് വീഴ്ച കണ്ടെത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. പ്രളയം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചകളെക്കുറിച്ച് ജുഡീഷ്യന്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഇക്കാര്യത്തില്‍ വിദദ്ധരുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിക്കണമായിരുന്നു. ജനങ്ങള്‍ക്ക് ആഘാതമുണ്ടാകുന്നത് കുറക്കുകയായിരുന്നു വേണ്ടത്. പക്ഷെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.



from mangalam.com https://ift.tt/2P4VPkz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages