പ്രായമമായ ശരീരത്തെ വെട്ടിക്കീറി മുറിക്കുന്നതെന്തിനാണെന്ന് അമ്മയുടെ ശരീരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സൗമ്യ ചോദിച്ചു ; സൗമ്യ നന്നായി അഭിനയിക്കുകയും ചെയ്തതെന്ന് സഹോദരി സന്ധ്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

പ്രായമമായ ശരീരത്തെ വെട്ടിക്കീറി മുറിക്കുന്നതെന്തിനാണെന്ന് അമ്മയുടെ ശരീരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സൗമ്യ ചോദിച്ചു ; സൗമ്യ നന്നായി അഭിനയിക്കുകയും ചെയ്തതെന്ന് സഹോദരി സന്ധ്യ

തന്റെ ഉറ്റവരെ ഒന്നൊന്നായി കൊന്നെടുക്കിതിനൊപ്പം എല്ലാവര്‍ക്കും മുന്നിലും സൗമ്യ നന്നായി അഭിനയിക്കുകയും ചെയ്തതെന്ന് സഹോദരി സന്ധ്യ പറഞ്ഞു. സൗമ്യയുടെ നീക്കങ്ങളില്‍ ഒരിക്കല്‍പ്പോലും സംശയം തോന്നിയിരുന്നില്ലെന്നു ഐശ്വര്യയുടെ അസുഖത്തെപ്പറ്റി സൗമ്യയോടു ചോദിച്ചപ്പോള്‍ ആശുപത്രിയില്‍ വച്ച് സൗമ്യ തന്നോടു വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമായിരുന്നുവെന്നും സഹോദരി സന്ധ്യ പറയുന്നു. അച്ഛന്റെ സ്‌നേഹം ഇല്ലാത്തതുകാരണമാണു കുട്ടി ഇങ്ങനെ വാശിപിടിച്ച് കളിക്കുന്നതെന്നുമായിരുന്നു സൗമ്യ പറയാറുള്ളത്. അവളെ സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്നും സൗമ്യ പറയുമായിരുന്നു.

ഐശ്വര്യ ഛര്‍ദിക്കുന്ന പടങ്ങളും വിഡിയോകളും തനിക്ക് അയച്ചുതരാറുണ്ടെന്നും സന്ധ്യ പറഞ്ഞു.ഒരു ദിവസം ബെയ്‌സിനകത്ത് കറുപ്പ് നിറത്തിലുള്ള ഛര്‍ദ്ദിയുടെ ഫോട്ടോ അയച്ചു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ മകള്‍ ഛര്‍ദ്ദിച്ചതാണെന്നും പാന്‍ക്രിയാസിന് നീരുള്ളതിനാലായിരിക്കും ചിലപ്പോള്‍ കറുത്ത നിറമെന്നും പറഞ്ഞു.

വിഷം ഉളളില്‍ച്ചെന്നു മാതാപിതാക്കളും മകളും ഛര്‍ദിച്ചപ്പോള്‍ രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും ദൃശ്യങ്ങള്‍ വാട്‌സാപ് വഴി തനിക്ക് അയച്ചു. പിതാവിനു വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സൗമ്യ തടസം നിന്നപ്പോള്‍പ്പോലും ദുരുദ്ദേശ്യം മനസിലാക്കാനായില്ല. പിതാവ് കുഞ്ഞിക്കണ്ണന്റെ രക്തത്തില്‍ അമിതമായ തോതില്‍ അമോണിയ കണ്ടെത്തിയിരുന്നുവെന്നും സഹോദരി പറഞ്ഞു. അമ്മ മരിച്ചപ്പോള്‍ മരണകാരണം കണ്ടെത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അന്ന് സൗമ്യ വാശിയോടെ വിസമ്മതിക്കുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു. എന്തു കാര്യത്തിനാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നതെന്ന് ചോദിച്ച് അവള്‍ വിലപിച്ചു.

പ്രായമമായ ശരീരത്തെ വെട്ടിക്കീറി മുറിക്കുന്നതെന്തിനാണെന്ന് അമ്മയുടെ ശരീരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സൗമ്യ ചോദിച്ചു. ആര്‍ക്കും ഒരു സംശയവും ഉണ്ടായില്ല. അപ്പോഴും അവളുടെ ഉള്ളിലൊരു കൊലപാതകി ഉണ്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ വിഷാംശം ഉള്ളില്‍ച്ചെന്നാണ് മരണമെന്നത് പുറത്ത് വരുമെന്നും താന്‍ കുടുങ്ങുമെന്നും സൗമ്യയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ ആവശ്യപ്രകാരം നടത്തിയിരുന്നു. ഇതോടെയാണ് ഇരുവരുടേയും ശരീരത്തില്‍ എലിവിഷത്തില്‍ കാണപ്പെടുന്ന അലൂമിനിയം ഫോസ്‌ഫൈഡ് കണ്ടെത്തിയത്. അച്ഛനെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാനും വിസമ്മതിച്ചിരുന്നു. ഭര്‍ത്താവിന്റെ നാടായ വൈക്കത്തായിരുന്ന സന്ധ്യയ്ക്ക് ഐശ്വര്യ മരിക്കുന്നതിനു മുന്‍പു കാണാന്‍ പറ്റിയിരുന്നില്ല.

അമ്മയ്ക്ക് ഇതേ രീതിയിലുള്ള അസുഖമാണെന്നു മനസ്സിലാക്കിയ സന്ധ്യ അമ്മയെക്കാണാന്‍ പുറപ്പെട്ടെങ്കിലും അമ്മയെ ജീവനോടെ കാണാന്‍ സാധിച്ചില്ല. .ജനുവരിയില്‍ മൂത്ത മകളായ ഐശ്വര്യയെ കൊലപ്പെടുത്തിയപ്പോഴും പിന്നീട് അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയപ്പോഴും സൗമ്യയെ വീട്ടിലുള്ളവരാരും തന്നെ സംശയിച്ചില്ല. അത്ര ഗംഭീരമായിട്ടാണ് സൗമ്യ എല്ലാവര്‍ക്കും മുന്നില്‍ സങ്കടം അഭിനയിച്ചത്. ഒരു ഘട്ടത്തില്‍ പോലും സൗമ്യയില്‍ സംശയം തോന്നിയിരുന്നില്ല എന്നാണ് സഹോദരിയായ സന്ധ്യ പറയുന്നത്

അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിക്കുന്നതിനു മുന്‍പ് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നു സഹോദരി വെളിപ്പെടുത്തി. സൗമ്യക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ആ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അച്ഛന്‍ പറഞ്ഞതായി സഹോദരി പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗമ്യ തനിച്ചാകുമെന്ന് അച്ഛന്‍ ഭയപ്പെട്ടിരുന്നുവെന്നും സഹോദരി വ്യക്തമാക്കി. പത്താം€ാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴില്‍ മുതല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ സഹായിയായി വരെ ജോലി ചെയ്തു. പിടിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ കലക്ഷന്‍ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു പലരുമായും വന്‍ സാമ്പത്തിക ഇടപാടുകളും ഇവര്‍ക്കുണ്ടായിരുന്നു.



from mangalam.com https://ift.tt/2LpCXKJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages