ലോകമെങ്ങും ഏറ്റെടുത്ത ചലഞ്ചുകളില്‍ ഇപ്പോള്‍ വൈറലായി നില്‍ക്കുന്നത് കീകി ചലഞ്ചാണ്. കേരളത്തില്‍ പോലും ഈ ഇംീഷ് റാപ് ചലഞ്ച് വൈറലായി. എന്നാല്‍ ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന ഈ ചലഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. ഇതോടെ നടുറോഡില്‍ കീ കി കളിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി എത്തുകയാണ് കേരള പൊലീസ്. പതിവ് ശൈലിയില്‍ കീ കി ആരാധകരെ ട്രോളിയാണ് കേരളപൊലീസ് മുന്നറിയിപ്പ് നല്‍കിയത്. കീകി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്.
'കീകി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്' എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും, വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് 'കീകി' ചലഞ്ച്. കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ' ഇന്‍ മൈ ഫീലിങ്' എന്ന ഗാനം ഇറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഹിറ്റാണ്. ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് ചലഞ്ചിനായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ നടുറോഡില്‍ ചെയ്യുന്ന ഡാന്‍സ് വലിയപകടങ്ങളാണ് വരുത്തിവെയ്ക്കുന്നത്. സൗദി അടക്കമുള്ള പല രാജ്യങ്ങളും നിയമം ലംഘിച്ചുള്ള റോഡിലെ ഈ ഡാന്‍സ് നിരോധിച്ചുകഴിഞ്ഞു.
from mangalam.com https://ift.tt/2AMWyEv
via IFTTT
No comments:
Post a Comment