മുനമ്പത്ത് ബോട്ടില്‍ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ ? ഒന്‍പതുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

മുനമ്പത്ത് ബോട്ടില്‍ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ ? ഒന്‍പതുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ കപ്പല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ചരക്കുകപ്പലായ 'ദേശ് ശക്തി' യാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. എന്നാല്‍ നാവികസേന ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഇന്നലെ മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. രണ്ടു പേരെ രക്ഷപെടുത്തി കരയ്ക്കടുപ്പിച്ചു. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് സൂചന. തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50) യാക്കൂബ് (57) എന്നിവരാണ് മരിച്ചത്. ബോട്ടില്‍ ഒരു മലയാളിയുമുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. പി.വി. ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓഷ്യാനിക് എന്ന ബോട്ടിലാണ് കപ്പലിടിച്ചത്.

മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ എത്തി രക്ഷപെടുത്തുകയായിരുന്നു. ഇവര്‍തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാവിക സേനയും മറ്റും അവിടെയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

നിലവില്‍ നാല്‍പതോളം ബോട്ടുകളും കോസ്റ്റ് ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.



from mangalam.com https://ift.tt/2OhGcFI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages