കണ്ണൂർ: പി.എസ്.സിയുടെ യു.പി.സ്കൂൾ അസിസ്റ്റന്റ് ഒഴിവിലേക്കുള്ള അഭിമുഖം മുൻകൂട്ടി നിശ്ചയിച്ചത് പോലെ അതാത് കേന്ദ്രങ്ങളിൽ അതാത് സമയത്ത് മാറ്റമില്ലാതെ നടക്കും.എല്ലാ ജില്ലകളുടെയും ഇന്റർവ്യു തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് മാറ്റിയെന്ന വാർത്ത ശരിയല്ലെന്ന് പി.എസ്.സി പി.ആർ.ഒ അറിയിച്ചു. രണ്ടാം ഘട്ട ഇന്റർവ്യു ഓഗസ്റ്റ്എട്ടു മുതൽ ആരംഭിക്കും.കൂടുതൽ വിവരങ്ങൾ പി.എസ്.സി യുടെ വെബ് സൈറ്റായhttp://www.keralapsc.gov.inൽഇന്റർവ്യുഷെഡ്യൂൾ എന്ന ലിങ്കിൽ ലഭ്യമാണ്.സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള യു.പി സ്കൂൾ തസ്തികകളിൽ നിയമന നടപടികൾ വേഗത്തിലാക്കാനാണ് ഉദ്യോഗാർത്ഥികളുടെ അഭിമുഖം വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2M9XF5C
via
IFTTT
No comments:
Post a Comment