റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു: ഇടമലയാര്‍ അണക്കെട്ട് വ്യാഴാഴ്ച തുറക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു: ഇടമലയാര്‍ അണക്കെട്ട് വ്യാഴാഴ്ച തുറക്കും

ഇടമലയാർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ അണക്കെട്ട് തുറക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാകും അണക്കെട്ട് തുറക്കുക. ഒരുമണിക്കൂറോളം സമയം ഷട്ടർ തുറക്കുമെന്നാണ് വിവരം. 164 ഘനനീറ്റർ വെള്ളമാണ് ഇങ്ങനെ അണക്കെട്ടിൽ പെരിയാറിലേക്ക് ഒഴുക്കുക.168.2 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ്പരമാവധി സംഭരണ ശേഷി അണക്കെട്ട് തുറക്കുന്നതിനെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അഞ്ചുമുതൽ ആറുമണിക്കൂർ കൊണ്ട് അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളം ആലുവയിലെത്തുമെന്നാണ് അനുമാനം. 2013 ലാണ് ഇതിന് മുമ്പ് ഇടമലയാർ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റർ വെള്ളമാണ് അന്ന് തുറന്നുവിട്ടത്.അതേസമയം പെരിങ്ങൽകുത്ത് അണക്കെട്ട് തുറന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2M20GG9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages