ന്യൂഡല്‍ഹി: ഒമ്പത് വയസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. സ്‌കൂള്‍ബസ്സിനുള്ളില്‍ വെച്ചാണ് കുട്ടി പീഡനത്തിനിരയായത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഒമ്പത് വയസുകാരനെ പീഡിപ്പിച്ചത്. ജൂലൈ അവസാനമാണ് സംഭവം ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി വിവരം അമ്മയോട് പറഞ്ഞതോടെയാണ് പുറംലോകം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ വിവേക് വിഹാര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണെന്നും നിയമനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2AShkmt
via IFTTT
No comments:
Post a Comment