തങ്കമ്മ പണിക്കരും ചെല്ലപ്പനും കൊട്ടാരക്കര: മൃതദേഹം മാറി സംസ്ക്കരിക്കാനിടവന്ന സംഭവത്തേത്തുടർന്ന്കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സംഘർഷം.മോർച്ചറി ജീവനക്കാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് ആരോപണം. വിവാദത്തെത്തുടർന്ന്പോളയത്തോട് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ തുടങ്ങി. കൊട്ടാരക്കര താലൂക്കാശുപത്രിയോടു ചേർന്ന ലയൺസ് ക്ലബ് മോർച്ചറിയിലെ ജീവനക്കാരുടെ അനാസ്ഥയാണ് സംഭവങ്ങൾക്കു കാരണമായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.. കഴിഞ്ഞ അഞ്ചിനാണ് കാരുവേലി മണിമംഗലത്തുവീട്ടിൽ തങ്കമ്മ പണിക്കരുടെ(95) മൃതദേഹം ബന്ധുക്കൾ മോർച്ചറിയിൽ എത്തിച്ചത്. അതേ ദിവസം തന്നെ അന്തരിച്ച കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹവും മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. തിങ്കളാഴ്ച സംസ്കാരത്തിനായി മോർച്ചറിയിലെത്തിയ ആശ്രയ ജീവനക്കാർക്ക് ലഭിച്ചത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു. ഇതറിയാതെ ജീവനക്കാർ മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ എത്തിച്ച് സംസ്ക്കരിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ തങ്കമ്മ പണിക്കരുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ മോർച്ചറിയിലെത്തിയപ്പോഴാണ് ലയൺസ്ക്ലബ് ജീവനക്കാർ അബദ്ധം തിരിച്ചറിഞ്ഞത്. മൃതദേഹം മാറിപ്പോയെന്ന വിവരം അറിഞ്ഞതോടെ ബന്ധുക്കൾ പ്രതിഷേധമുയർത്തി. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് അനിഷ്ടസംഭവങ്ങൾ ഒഴിവായത്. കൊല്ലം കോർപ്പറേഷൻ അധികൃതരുമായി ബന്ധപ്പെട്ട് പോലീസും റവന്യൂ ഉദ്യോഗസ്ഥരുംസംസ്ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളാരംഭിച്ചു. ലയൺസ്ക്ലബ്ബിന്റെ മോർച്ചറി സീൽ ചെയ്ത പോലീസ് ക്ലബ് ഭാരവാഹികൾക്കെതിരെയും സങ്കേതത്തിനെതിരെയും നടപടിയുണ്ടാകുമെന്ന് അറിയിച്ചു
from mathrubhumi.latestnews.rssfeed https://ift.tt/2OgSwpQ
via
IFTTT
No comments:
Post a Comment