കൊച്ചി: ‘അമ്മ’ എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തിൽ മുകേഷും ഷമ്മി തിലകനും തമ്മിൽ രൂക്ഷമായ വാക്കേറ്റം. ഒരുഘട്ടത്തിൽ തർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്. സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം.തിലകനും സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാനാണ് ഷമ്മിയെ ചൊവ്വാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്. ‘വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാൻസ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണെ’ന്ന് സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇത് മുകേഷിനെ പ്രകോപിപ്പിച്ചു. ‘ഞാൻ അവസരങ്ങൾ ഇല്ലാതാക്കിയോ’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ‘അവസരങ്ങൾ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയിൽ അഭിനയിച്ചാൽ പിന്നെ നീ അനുഭവിക്കും’ എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. ‘മാന്നാർ മത്തായി സ്പീക്കിങ്-2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നും വിശദീകരിച്ചു. വിനയന്റെ സിനിമയിൽ അഭിനയിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടർന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി ആരോപിച്ചു.തിലകനെയും ഷമ്മിയെയും ചേർത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്. ഇത് ഷമ്മിയെ കുപിതനാക്കി. ‘തന്റെ വളിപ്പുകൾ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി.പി.എമ്മിനെ പറഞ്ഞാൽമതി’യെന്നും ഷമ്മി തുറന്നടിച്ചു. ഇതോടെ ഇരുവരും തമ്മിൽ വലിയ വാക് തർക്കമായി. കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടത്.ചതിക്കപ്പെട്ടെന്ന് ഹണിനടിയെ ആക്രമിച്ച കേസിൽ കക്ഷിചേരൽ ഹർജി നൽകിയ താൻ ചതിക്കപ്പെട്ടെന്ന് നടി ഹണിറോസ് യോഗത്തിൽ പരാതിപ്പെട്ടു. മോഹൻലാലിന്റെ നിർദേശപ്രകാരമാണ് ഹർജി തയ്യാറാക്കിയ ബാബുരാജുമായി സംസാരിച്ചത്. ഹർജിയിലെന്താണ് എന്നറിയണമെന്നുപറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാട്‌സാപ്പിൽ ഇട്ട് അയച്ചുതന്നാൽ മതിയെന്നുമായിരുന്നു മറുപടിയെന്നും ഹണി പറഞ്ഞു. അതുപറ്റില്ലെന്നും ഹർജി കാണണമെന്നും പറഞ്ഞപ്പോൾ ഒന്നും മൂന്നും പേജുകൾ അയച്ചുതന്നു. രണ്ടാംപേജിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത്. ഇക്കാര്യത്തിൽ താൻ ഒറ്റപ്പെട്ടുപോയ അവസ്ഥയാണുണ്ടായതെന്നും ഹണി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2vNVkTT
via
IFTTT
No comments:
Post a Comment