തിരുവനന്തപുരം: കേരളം പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വീഴ്ച്ചകൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസപ്രവർത്തനങ്ങളിൽ പൂർണ പിന്തുണ നൽകാനും പ്രതിപക്ഷം തയ്യാറാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കണം. പ്രളയ ദുരിതത്തെത്തുടർന്ന് ബന്ധുവീടുകളിൽ അഭയം തേടിയവരെയും സാമ്പത്തിക സഹായം നൽകുമ്പോൾ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശസഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. content highlights: Ramesh Chennithala, kerala flood relief
from mathrubhumi.latestnews.rssfeed https://ift.tt/2P2SYsf
via
IFTTT
No comments:
Post a Comment