അശ്വാഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി; മിര്‍സയ്ക്ക് സ്വര്‍ണം നഷ്ടമായത് നിര്‍ഭാഗ്യത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

അശ്വാഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി; മിര്‍സയ്ക്ക് സ്വര്‍ണം നഷ്ടമായത് നിര്‍ഭാഗ്യത്താല്‍

ജക്കാർത്ത: 18-ാമത് ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി മെഡൽ. അശ്വാഭ്യാസത്തിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിർസയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡൽ ജേതാവ്. 1982-ന് ശേഷം ഇന്ത്യ അശ്വാഭ്യാസം വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്നത് ഇതാദ്യമായാണ്. ഞായറാഴ്ച നടന്ന മത്സരത്തിൽ മിർസ (26.40) രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ജപ്പാന്റെ ഒയ്വ യോഷിയാക്കിക്കാണ് (22.70) സ്വർണം. ചൈനയുടെ ഹുവ ടിയാൻ അലെക്സ് (27.10) വെങ്കലവും നേടി. ഇതോടെ ഏഴു സ്വർണവും ഏഴു വെള്ളിയും 17 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 31 ആയി. നിലവിൽ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. നോക്ക് ഡൗണില്ലാതെ മത്സരം പൂർത്തിയാക്കിയിരുന്നെങ്കിൽ മിർസയ്ക്ക് സ്വർണം നേടാമായിരുന്നു. എന്നാൽ ഒരേയൊരു തവണ മിർസയുടെ കുതിര ബാറിൽ തട്ടിയതിനാൽ അദ്ദേഹത്തിന് നാലു പെനാൽറ്റി പോയിന്റുകൾ ലഭിക്കുകയായിരുന്നു. ടീം ഇനത്തിൽ മിർസയ്ക്കൊപ്പം രാകേഷ് കുമാർ, ആഷിഷ് മാലിക്ക്, ജിതേന്ദർ സിങ് എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. Content Highlights: indias fouaad mirza wins historic individual equestrian medal


from mathrubhumi.latestnews.rssfeed https://ift.tt/2MWmW3A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages