പ്രളയക്കെടുതി: ശുചീകരണം കഴിഞ്ഞാലും 3000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്ന് മന്ത്രി തോമസ് ഐസക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

പ്രളയക്കെടുതി: ശുചീകരണം കഴിഞ്ഞാലും 3000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്ന് മന്ത്രി തോമസ് ഐസക്

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന സ്ഥലം കുട്ടനാടാണ്. കുട്ടനാട് പ്രദേശത്തെ ശുചീകരണയജ്ഞം കഴിഞ്ഞാലും 3000 ആളുകള്‍ക്കെങ്കിലും ഉടന്‍ വീടുകളിലേക്ക് മടങ്ങാനവില്ലെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ നിന്നും ആളുകളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റും. കുട്ടനാട്ടിലെ പുനരധിവാസം എളുപ്പമല്ലെന്ന് സര്‍ക്കാറിന് ബോധ്യമുണ്ട്. കുട്ടനാട്ടിലെ വെള്ളമിറങ്ങാന്‍ വൈകും അതിനാല്‍ തന്നെ അവിടുത്തെ വെള്ളം വറ്റിക്കുകയെന്നത് ദുഷ്‌കരമായ കാര്യമാണ്. ബണ്ടിലെ വെള്ളം കുറയാതെ വറ്റിക്കാനാവില്ല. മട വീണ് വെള്ളം പോകുന്നത് തടസപ്പെട്ടിരിക്കുകയാണ് ഇത് കളയാതെ വെള്ളം പൂര്‍ണമായും വറ്റിക്കാനാകില്ല. ഇതിനായി 40 പമ്പുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കും. ആദ്യ പരിഗണന എ.സി റോഡിലെ വെള്ളം വറ്റിക്കാനാണെന്നും മന്ത്രി വ്യക്തമാക്കി.

വീടുകള്‍ വാസയോഗ്യമാക്കുന്നതിനു വിദഗ്ദരെയും മറ്റ് വോളന്റിയര്‍മാരെയും തിരഞ്ഞെടുക്കും. ആലപ്പുഴ ജില്ലയില്‍ നിന്നും 5000 പേരെയും പുറത്ത് നിന്നും 5000 പേരെയും ഇതിനായി വിന്യസിക്കും. ക്യാമ്പുകളില്‍ കഴിയുന്ന ചെറുപ്പക്കാരുള്‍പ്പടെ 50,000 പേരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതെന്നും 28,29 ദിവസങ്ങളില്‍ ശുചീകരണത്തിനാണു പ്രാധാന്യം നല്‍കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.



from mangalam.com https://ift.tt/2o97P99
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages