ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സഗം ചെയ്തവരെ വളർത്തുനായ കടിച്ചോടിച്ചു. മധ്യപ്രദേശിലെ സഗാറിൽ ജില്ലയിലെ കരീല ഗ്രമാത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കൊതുകിനെ അകറ്റാൻ പുകയിടാനായി വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയ ഇവർ കുട്ടിയെഒരു കുടിലിൽ എത്തിച്ച് ബലാത്സഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ബഹളം കേട്ട് എത്തിയ നായ അക്രമികളിലൊരാളുടെ കാലിൽ കടിക്കകയായിരുന്നു. കത്തി ഉപയോഗിച്ച് ഇവർ നായയെ ആക്രമിച്ചെങ്കിലും നായ വിടാൻ കൂട്ടാക്കിയില്ല. - ദൃസാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നായയുടെ കുര കേട്ട് അടുത്തുള്ള വീട്ടുകാർ എത്തിയതോടെ അക്രമികൾ ഓടി രക്ഷപെടുകയായിരുന്നു. പെൺകട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐഷു അഹിർവാർ, പണ്ഡിറ്റ് അഹിർവാർ എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2w02XYl
via
IFTTT
No comments:
Post a Comment