ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഡൽഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലിൽ നടക്കും. 6 A കൃഷ്ണമേനോൻ മാർഗിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിനു വച്ചിരിക്കുന്ന വാജ്പേയിയുടെ ഭൗതികശരീരത്തിൽ വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 8.30 വരെ ആദരാഞ്ജലികൾ അർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും. തുടർന്ന് ഒമ്പതുമണിയോടെ ദീൻദയാൽ ഉപാധ്യായ മാർഗിലെ ബി ജെ പി ദേശീയ ആസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ ഭൗതികദേഹം കൊണ്ടുപോകും. ഒരുമണിയോടെ ബി ജെ പി ദേശീയ ആസ്ഥാനത്തുനിന്ന് വിലാപയാത്ര ആരംഭിക്കും. തുടർന്ന് നാലുമണിയോടെ സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കും. മുൻപ്രധാനമന്ത്രിമാരായ ജവാഹർ ലാൽ നെഹ്റുവിന്റെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും അന്ത്യവിശ്രമസ്ഥലങ്ങൾക്കു മധ്യേയാണ് സ്മൃതി സ്ഥൽ സ്ഥിതി ചെയ്യുന്നത്. മുൻപ്രധാനമന്ത്രി ഐ കെ ഗുജ്റാളിന്റെ അന്ത്യവിശ്രമസ്ഥലവും സ്മൃതി സ്ഥലിൽ ആണ്. വ്യാഴാഴ്ച വൈകിട്ട് 5.05 ഓടെ ഡൽഹിയിലെ എയിംസിലായിരുന്നു വാജ്പേയിയുടെ അന്ത്യം. വൃക്കരോഗബാധയെ തുടർന്ന് ജൂൺ 11 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില ബുധനാഴ്ച വൈകിട്ടോടെയാണ് വഷളായത്. content highlights:Last rites of A B Vajpayee to be held on friday
from mathrubhumi.latestnews.rssfeed https://ift.tt/2PbskOG
via
IFTTT
No comments:
Post a Comment