കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണ

ആലപ്പുഴ: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വിളിച്ചു ചേർത്ത അവലോകനയോഗത്തിൽ ധാരണ.കുട്ടനാട് പാക്കേജിലെ ശുപാർശകളിൽ നടക്കാതെ പോയ കാര്യങ്ങൾ നടത്തുക, അതിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുക എന്നിവയാണ് പ്രധാന തീരുമാനം. കുട്ടനാട് പാക്കേജിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാവാത്തതിനാൽ കേന്ദ്രസഹായം നേടാൻ യോഗം തീരുമാനം എടുത്തു. പ്രളയക്കെടുതിയിൽ ആയിരം കോടിയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തൽ.പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ നിന്നും വിട്ടു നിന്നു. കുട്ടനാട് പാക്കേജിൽ നടക്കാതെ പോയ ശുപാർശകളിൽ പ്രധാനപ്പെട്ടവയായിരുന്നു എസി കനാലടക്കമുള്ള മറ്റു കനാലുകളുടെ പ്രവർത്തനം. ഇവ പ്രവർത്തനസജ്ജമാക്കാൻ തീരുമാനമായി. പാക്കേജിനായി 400 കോടി രൂപ വകയിരുത്തിയെങ്കിലും ഇവ നഷ്ടമാവുന്ന സാഹചര്യമാണ് ഉണ്ടായത്. കുട്ടനാട്ടിലുള്ള മടകൾ പലതും പൊട്ടി കിടക്കുന്നതിനാൽ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്.മടകൾ കുത്തി വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് ഇവിടം ജനവാസയോഗ്യമാക്കുക എന്നതാണ് മറ്റൊരു പ്രധാന തീരുമാനം.ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയകരമാക്കി ഒക്ടോബറിൽ നെൽകൃഷിയിറക്കും.പ്രവർത്തനങ്ങൾ വിലയിരുത്താൻ വകുപ്പുകളിൽ നിന്ന് കൃഷി വകുപ്പ് ഉദ്യാഗസ്ഥരെ നിയമിക്കും. പ്രവർത്തനങ്ങൾ റവന്യു വകുപ്പ് ഏകോപിപ്പിക്കും. 2 മണിക്കൂർ നേരത്തെ ചർച്ച പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രി 12 മണിക്ക് പുറത്തെത്തിയെങ്കിലും ഉന്തും തള്ളും ഉള്ളതിനാൽ മാധ്യമങ്ങളോട് സംസാരിക്കാനായില്ല. തുടർന്ന് ജി. സുധാകരൻ, മന്ത്രി വി സുനിൽ കുമാർ എന്നിവരാണ് മാധ്യമങ്ങളോട് ചർച്ചയെ പറ്റി വിശദീകരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2OJayCc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages