ന്യൂഡല്‍ഹി: എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റ് വാങ്ങിയെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് തല ഉയര്‍ത്തി തന്നെ നില്‍ക്കാം. ലോകടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ ഒന്നാം സ്ഥാനത്തെത്തി. ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റെങ്കിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ നായകന്‍ കാഴ്ചവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ കോഹ്ലി നേടിയ 149 റണ്‍സാണ് തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. രണ്ടാം ഇന്നിംഗ്‌സിലും കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 51 റണ്‍സായിരുന്നു കോഹ്ലി നേടിയത്.
KOHLI IS NO.1@imVkohli has overtaken Steve Smith to become the new No.1 batsman in @MRFWorldwide ICC Test Rankings. He is the first Indian since @sachin_rt to get there.READ ⬇️https://t.co/Hw7OCimIKw pic.twitter.com/s8h4fNmJYK— ICC (@ICC) August 5, 2018
നിലവില്‍ സ്മിത്തിനേക്കാള്‍ അഞ്ച് പോയിന്റ് കൂടുതലുണ്ട് കോഹ്ലിക്ക്. 2011ല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതിനു ശേഷം ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് കോഹ്ലി.
from mangalam.com https://ift.tt/2vpVKk7
via IFTTT
No comments:
Post a Comment