തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പണി മുടക്കിന് ഒരുങ്ങുന്നു. നാളെ അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച്ച അര്‍ധരാത്രിവരെയായിരിക്കും പണിമുടക്ക്. സംയുക്ത ട്രോഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.

വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

കെഎസ്ആര്‍ടിസിയില്‍ സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിക്കാന്‍ കാരണം. തച്ചങ്കരി നടപ്പാക്കുന്നത് എല്‍ ഡി എഫ്. സര്‍ക്കാരിന്റെ നയങ്ങളാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എന്‍.ടി.യു.സി), കെ.എസ്.ടി.ഡി.യു (ഐ.എന്‍.ടി.യു.സി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയിലുള്ളത്.



from mangalam.com https://ift.tt/2AIqzFL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages