പുനർനിർമാണം: സാധനങ്ങളുടെ ലഭ്യതയും വിലക്കയറ്റവും വെല്ലുവിളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

പുനർനിർമാണം: സാധനങ്ങളുടെ ലഭ്യതയും വിലക്കയറ്റവും വെല്ലുവിളി

തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്ത് കൂടുതൽ വെല്ലുവിളി നേരിടേണ്ടിവരുന്നത് നിർമാണമേഖല. 10,000 വീടുകളെങ്കിലും പൂർണമായും പുനർനിർമിക്കേണ്ടിവരുമെന്നാണ് അനൗദ്യോഗിക കണക്ക്. പതിനായിരക്കണക്കിന് വീടുകൾ അറ്റകുറ്റപ്പണി ചെയ്താൽമാത്രമേ താമസയോഗ്യമാകൂ. എത്രയും വേഗത്തിൽ വീടുകൾ വാസയോഗ്യമാക്കുക എന്നതാണ് സർക്കാർനയം.ഇതിനായി കുറഞ്ഞത് 2500 കോടി രൂപയെങ്കിലും വിനിയോഗിക്കേണ്ടി വരും. നിർമാണസാമഗ്രികളുടെ വലിയ ആവശ്യമാണ് സംസ്ഥാനത്തുണ്ടാവുക. സിമന്റ്, പാറ, മണൽ തുടങ്ങിയവയുടെ വിലക്കയറ്റം നിർമാണമേഖലയെ ബാധിച്ചിരിക്കുന്നതിനിടയിലാണ് ഇത്. വൈദ്യുതോപകരണങ്ങൾ, പ്ലംബിങ് സാമഗ്രികൾ, ശൗചാലയ നിർമാണ വസ്തുക്കൾ, തറയോടുകൾ, പെയിന്റ് തുടങ്ങിയവയ്ക്കും വൻതോതിലാണ് ആവശ്യം വരുന്നത്. ഇവയെല്ലാം മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. നിർമാണസാധനങ്ങളുടെ വിലക്കയറ്റമാണ് കേരളം നേരിടാൻ പോകുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. പൂഴ്ത്തിവയ്പും കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റമുണ്ടാക്കലും ചില കേന്ദ്രങ്ങളിൽനിന്നുണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. വെള്ളംകയറി ചെളിനിറഞ്ഞ വീടുകളിൽ താമസിക്കണമെങ്കിൽ ഒരുതവണയെങ്കിലും പെയിന്റ് ചെയ്യേണ്ടിവരും. കുടിവെള്ളവിതരണ സംവിധാനം, മാലിന്യനിർമാർജന സംവിധാനം തുടങ്ങിയവയും പൂർണമായും പുതിയരീതിയിൽ ചെയ്യേണ്ടിവരും.വിദഗ്ധ തൊഴിലാളികളുടെ അഭാവമാണ് നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. ഇപ്പോൾത്തന്നെ നിർമാണ മേഖലയിൽ മികച്ച തദ്ദേശ തൊഴിലാളികളെ കിട്ടാനില്ല. വിദഗ്ധരായ മറുനാടൻ തൊഴിലാളികൾക്ക് ദിവസവേതനം 750 മുതൽ 800 രൂപവരെയാണ്. കനത്ത മഴകാരണം ഇവരിൽ വലിയപങ്കും കഴിഞ്ഞദിവസങ്ങളിൽ നാടുകളിലേക്ക് മടങ്ങി. തകർന്ന റോഡുകൾ, പാലങ്ങൾ, മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ നിർമാണവും ഉടൻ തീർക്കേണ്ടിവരുമെന്നതും വെല്ലുവിളിയാണ്. സർക്കാർ നേരിട്ട് ഇടപെടണംഉത്പാദകരിൽനിന്ന് നേരിട്ട് സാധനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ സംവിധാനമുണ്ടാക്കണം. എന്നാൽ, എം.ആർ.പി.യെക്കാൾ 35 ശതമാനംവരെ വിലക്കുറവിൽ സാധനങ്ങൾ എത്തിക്കാനാകും. സർക്കാർ നിയന്ത്രിത ഏജൻസികൾക്ക് ഇടനില ചുമതല കൈമാറിയാൽ നിർമാണമേഖലയെ കരാർലോബിയിൽനിന്ന് രക്ഷിക്കാം.പി.ബി. സാജൻ, ജോയന്റ് ഡയറക്ടർ, കോസ്റ്റ് ഫോർഡ്ബിൽഡിങ് ബസാർ തുടങ്ങണംകുറഞ്ഞ കാലയളവിൽ ആയിരക്കണക്കിന് പുത്തൻവീടുകളാണ് സംസ്ഥാനത്ത് നിർമിക്കാൻ പോകുന്നത്. വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ട്. തൊഴിലാളികളുടെ അഭാവവും വെല്ലുവിളിയാണ്. സർക്കാർ മാവേലി സ്റ്റോറുകൾപോലെ കെട്ടിടനിർമാണ വസ്തുക്കൾ ന്യായവിലയിൽ കിട്ടുന്ന ബിൽഡിങ് ബസാർ തുടങ്ങണം. പൊതുവിപണിയിലെ വില ഏകീകരണത്തിനും ഇടപെടണം. ചെലവുകുറച്ച് പരിസ്ഥിതിക്ക് അനുകൂലമായ വീട് നിർമാണരീതി അവലംബിക്കണം. ആർക്കിടെക്റ്റ്‌ ശങ്കർ


from mathrubhumi.latestnews.rssfeed https://ift.tt/2BLKt2W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages