ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു; കൃത്യമായ കണക്കുകളില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു; കൃത്യമായ കണക്കുകളില്ല

ആലപ്പുഴ: പ്രളയദുരിതത്തിൽ നിന്ന് സംസ്ഥാനത്തൊട്ടാകെ ശമനം വന്നിട്ടും ചെങ്ങന്നൂരിൽ മാറ്റമില്ലാതെ തുടരുന്നു. ഇപ്പോളും നൂറുകണക്കിന് പേർ വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പറ്റാത്ത ഇടങ്ങളിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ഇവർ ഇവിടെയുള്ളത്. ഹെലികോപ്റ്ററടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കുടുങ്ങി കിടക്കുന്നവർക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ച് നൽകുന്നതിനുള്ള നടപടികൾക്കാണ് അധികൃതർ ഇപ്പോൾ മുൻഗണന നൽകുന്നത്. വെള്ളം താഴ്ന്ന് വരുന്നത്കൊണ്ട് വലിയ ബോട്ടുകൾ ഇറക്കാനവാത്ത സ്ഥിതിയുമുണ്ട്. ചെറിയ വള്ളങ്ങളാണ് പാണ്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വേണ്ടത്. എന്നാൽ അത്തരം വള്ളങ്ങൾ ഇവിടെ കുറവാണ്. മറ്റിടങ്ങളിൽ നിന്ന് ചെറുവള്ളങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്ന ആളുകളെ കുറിച്ച് കൃത്യമായ കണക്കുകളില്ലാത്തതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇതിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചും പുനരവധിവാസ പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സർവകക്ഷിയോഗം.


from mathrubhumi.latestnews.rssfeed https://ift.tt/2L7mOJy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages