വിപണിയില്‍ മികച്ച നേട്ടം: നിഫ്റ്റി ഇതാദ്യമായി 11,500 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

വിപണിയില്‍ മികച്ച നേട്ടം: നിഫ്റ്റി ഇതാദ്യമായി 11,500 കടന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 272 പോയന്റ് നേട്ടത്തിൽ 38220ലും നിഫ്റ്റി 66 പോയന്റ് ഉയർന്ന് 11537ലുമാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് നിഫ്റ്റി 11,500 കടക്കുന്നത്. ബിഎസ്ഇയിലെ 1280 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 586 ഓഹരികൾ നഷ്ടത്തിലുമാണ്. എൽആന്റ്ടി, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐടിസി, എച്ച്സിഎൽ ടെക്, ലുപിൻ, ടിസിഎസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾ താൽക്കാലികമായി അകന്നതും ഡോളറിനെതിരെ രൂപ കരുത്താർജിച്ചതും ഓഹരി വിപണിക്ക് തുണയായി.


from mathrubhumi.latestnews.rssfeed https://ift.tt/2MYUniN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages