പ്രളയദുരിതാശ്വാസം; വാഗ്ദാനം 450 കോടി രൂപയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

പ്രളയദുരിതാശ്വാസം; വാഗ്ദാനം 450 കോടി രൂപയായി

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450 കോടിരൂപ. ഇതിൽ ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്. വിവിധ സംസ്ഥാനസർക്കാരുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക. സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 120 കോടിവരുമിത്. വാഗ്ദാനം ചെയ്യപ്പെട്ട 450 കോടി രൂപയിൽ ഇതും ഉൾപ്പെടും. സർക്കാർ ജീവനക്കാർ രണ്ടുദിവസത്തെ ശമ്പളം നൽകണമെന്ന് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. മുഴുവൻ ജീവനക്കാരും രണ്ടുദിവസത്തെ ശമ്പളം നൽകിയാൽ അതുമാത്രം 175 കോടിരൂപ വരും. എന്നാൽ, ഓഖി ദുരിതാശ്വാസത്തിനായി സർക്കാർ ജീവനക്കാരിൽനിന്ന് ഒരുദിവസത്തെ ശമ്പളത്തുക അഭ്യർഥിച്ചിരുന്നെങ്കിലും 31 കോടി രൂപയേ കിട്ടിയിരുന്നുള്ളൂ.


from mathrubhumi.latestnews.rssfeed https://ift.tt/2Mm1nds
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages