വെള്ളൂർ (പിറവം റോഡ്): തീവണ്ടി തട്ടി ട്രാക്ക്മാൻ മരിച്ചു. രാജസ്ഥാൻ സ്വദേശി വിജയ്സിങ് മീണയെയാണ് (34) വ്യാഴാഴ്ച വെളുപ്പിന് ആറരയോടെ റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെളുപ്പിന് നാലിന് പിറവം റോഡിൽ നിന്ന് എറണാകുളം ലൈനിലേക്ക് ജോലിയുടെ ഭാഗമായുള്ള ബുക്ക് കൈമാറുന്നതിന് പോയതാണെന്ന് സഹപ്രവർത്തകർ പറയുന്നു. റെയിൽവേ ക്വാർട്ടേസിലാണ് താമസിച്ചിരുന്നത്. ഭാര്യ: മോസമ്മി മീണ. രണ്ട് മക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OFCib1
via
IFTTT
No comments:
Post a Comment