ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രെയിന്‍ ഓട്ടം തുടങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രെയിന്‍ ഓട്ടം തുടങ്ങുന്നു

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച എഞ്ചിൻരഹിത സെമി-ഹൈ സ്പീഡ് ട്രെയിൻപരീക്ഷണ ഓട്ടം തുടങ്ങുന്നു ട്രെയിൻ 18 എന്ന പേരിട്ടിരിക്കുന്ന ട്രെയിൻ അടുത്ത മാസം മുതൽ ട്രയൽ റൺ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. പരിശീലനഓട്ടം വിജയകരമായി പൂർത്തിയാക്കിയാൽ ഇവ സർവ്വീസ് ആരംഭിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസർച്ച് ഡിസൈൻ ആന്റ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഎസ്ഡിഒ) ആണ് ട്രയൽ റൺ നടത്തി ട്രെയിനുകളുടെ ക്ഷമത ഉറപ്പ് വരുത്തുക. ലോക്കോമോട്ടീവ് എഞ്ചിനുകൾക്ക് പകരം ഓരോ കോച്ചിനും അടിയിൽ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷൻ മോട്ടോറുകളാണ് എഞ്ചിനുകളായി പ്രവർത്തിക്കുക. മെട്രോ ട്രെയിനുകൾക്ക് സമാനമായ സാങ്കേതികവിദ്യയാണിത്. ഇന്ത്യൻ നിർമ്മിത ട്രെയിനുകളായ ഇവ ജൂൺ മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി മേക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ട്രെയിൻ 18 മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നവയാണ്. ശതാബ്ദി ട്രെയിനുകൾക്ക് പകരമായാണ് ട്രെയിൻ 18 ഉപയോഗിക്കുക. ഇത്തരത്തിലുള്ള ആറെണ്ണം നിർമ്മിക്കുമെന്നാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയിൽ രണ്ടെണ്ണം സ്ലീപ്പർ കോച്ചുകളായിരിക്കും. ഓട്ടോമേറ്റിക് ഡോറുകളും സ്റ്റെപ്പുകളും ഉള്ള കോച്ചുകളിൽ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്ലെറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടാകും.content highlights:make in india, trial run for train 18


from mathrubhumi.latestnews.rssfeed https://ift.tt/2MLe2WD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages