മുല്ലപ്പെരിയാരില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് നീങ്ങണമെന്ന് ചീഫ് ജസ്റ്റിസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

മുല്ലപ്പെരിയാരില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് നീങ്ങണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ തർക്ക വിഷയത്തിൽ കേരളവും തമിഴ്നാടും സഹകരിച്ച് നീങ്ങണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഓഗസ്റ്റ് 31 വരെ ജലനിപ്പ് 142 അടിയിൽ നിന്ന് മൂന്ന് അടിവരെ കുറച്ച് നിർത്തണമെന്നും കോടതി നിർദേശിച്ചു. കേസ് സെപ്തംബർ 6ന് വീണ്ടും പരിഗണിക്കും. തമിഴ്നാടിന് തിരിച്ചടിയാകുന്ന നിർദേശമാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ ദേശീയ ഡാം എക്സിക്യൂട്ടീവ് സമിതിയുടെ ഉപസമിതി യോഗം ചേർന്നിരുന്നു. ഈ ഉപസമിതി യോഗത്തിലാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് രണ്ടോ മൂന്നോ അടി കുറച്ച് നിലനിർത്താൻ തീരുമാനിച്ചത്. ഇന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 139 അടിയായി നിജപ്പെടുത്താമെന്ന നിലപാട് അറിയിക്കുകയായിരുന്നു. ഈ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചുകൊണ്ടാണ്ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2NdK1Me
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages