മൂന്നാർ: മഴ തുടരുന്നതുമൂലം നീലക്കുറിഞ്ഞി ഒരുമിച്ച് പൂക്കുന്നത് ഇനിയും താമസിക്കാൻ സാധ്യത. കുറിഞ്ഞികൾ വ്യാപകമായി പൂക്കുന്ന രാജമലയിലെ ചെടികൾ ഭൂരിഭാഗവും ആഴ്ചകൾക്കുമുമ്പ് മൊട്ടിട്ടുവെങ്കിലും തുടർച്ചയായി പെയ്യുന്ന മഴ മൂലം പൂക്കുന്നത് താമസിക്കുകയാണ്. ഒാഗസ്റ്റ് പകുതിയോടെ കുറിഞ്ഞി പൂക്കുമെന്നായിരുന്നു വനംവകുപ്പിന്റെ നിഗമനം. ഇതനുസരിച്ച് ഓഗസ്റ്റ് 15 മുതൽ രാജമലയിലെ കുറിഞ്ഞിപ്പൂക്കൾ കാണുന്നതിനുള്ള ഓൺലൈൻ ബുക്കിങ് വനംവകുപ്പ് ആരംഭിച്ചിരുന്നു. 8000 പേർ ഇതുവരെ ഓൺലൈനായി ബുക്കുചെയ്തുകഴിഞ്ഞു. മഴമാറി പത്തുദിവസമെങ്കിലും തുടർച്ചയായി വെയിൽ ലഭിച്ചാൽ മാത്രമേ കുറിഞ്ഞി വ്യാപകമായി പൂക്കുകയുള്ളൂ. ഓണത്തിനു മുൻപ് കാലാവസ്ഥയിൽ മാറ്റമുണ്ടായി കുറിഞ്ഞികൾ പൂക്കുമെന്നാണ് പ്രതീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2vKLbY2
via
IFTTT
No comments:
Post a Comment