തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടർന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജൻ വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നു. സി.പി.എം. നേതൃത്വത്തിൽ ഇതുസംബന്ധിച്ച ധാരണയായി. ഇനി മുന്നണിയുടെ അംഗീകാരമാണ് വേണ്ടത്. വെള്ളി, ശനി ദിവസങ്ങളിൽ സി.പി.എം. സംസ്ഥാനകമ്മിറ്റിയും തിങ്കളാഴ്ച ഇടതുമുന്നണി യോഗവുമുണ്ട്. ഈ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായേക്കും. മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ജയരാജൻ തിരിച്ചെത്തുമ്പോൾ നേരത്തേ കൈകാര്യംചെയ്തിരുന്ന വ്യവസായം ലഭിച്ചേക്കാം. അല്ലെങ്കിൽ വൈദ്യുതി, തദ്ദേശം തുടങ്ങിയ പ്രധാനവകുപ്പുകളിൽ ഏതെങ്കിലും ലഭിക്കാം. ജയരാജന് വഴിയൊരുക്കാനായി ആരെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കില്ല. ബന്ധുനിയമനം സംബന്ധിച്ച വിജിലൻസ് അന്വേഷണം അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. തുടർന്ന് കോടതിയും ഇതംഗീകരിച്ചു. ഇതോടെ അദ്ദേഹം തിരിച്ചെത്തുന്നതിനുള്ള സാധ്യത തെളിഞ്ഞു. എന്നാൽ, 20 അംഗ മന്ത്രിസഭ മതിയെന്ന മുന്നണിധാരണ അദേഹത്തിന് വീണ്ടും തടസ്സമായി. നിയമപ്രകാരം 21 വരെ ആകാമെങ്കിലും 20 പേർ മതിയെന്നായിരുന്നു എൽ.ഡി.എഫ്. തീരുമാനം. അധികമായി ഉൾപ്പെടുത്തുന്ന സീറ്റ് സി.പി.എം. കൈക്കലാക്കുന്നതിനോട് സി.പി.ഐ. ആദ്യം യോജിച്ചില്ല. മന്ത്രിസഭാംഗങ്ങളുടെ എണ്ണം 21 ആക്കാൻ ഇടതുമുന്നണി തീരുമാനം വേണമെന്നും സി.പി.ഐ. അഭിപ്രായപ്പെട്ടു. ഇതോടെ ജയരാജന്റെ സ്ഥാനലബ്ധി നീണ്ടു. ഇതിനിടെ, സി.പി.എം.-സി.പി.ഐ. ബന്ധം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മെച്ചപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുണ്ടായ കൂടിക്കാഴ്ച ഇരുപ്പാർട്ടിയും തമ്മിലുള്ള അകൽച്ച കുറച്ചു. കീറാമുട്ടിയായിനിന്ന കേരള കോൺഗ്രസ് പ്രശ്നവും അവർ യു.ഡി.എഫിലേക്ക് പോയതോടെ അവസാനിച്ചു. മുഖ്യമന്ത്രിയടക്കം സി.പി.എമ്മിന് 12 മന്ത്രിമാരാണുള്ളത്. ഒരു മന്ത്രിസ്ഥാനം കൂടി സി.പി.എമ്മിന് ലഭിക്കുന്നതിന് പകരമായി സി.പി.ഐ.ക്കും മന്ത്രിസ്ഥാനത്തിന് തുല്യമായ പദവി നൽകാനാണ് ധാരണ. സി.പി.ഐ.ക്ക് നിഷേധിച്ച പല സ്ഥാനങ്ങളും നൽകും. വിവരാവകാശ കമ്മിഷൻ അംഗമടക്കമുള്ള നിയമനങ്ങളിൽ സി.പി.ഐ.യെ ഒഴിവാക്കിയത് തിരുത്താൻ സി.പി.എം. തയ്യാറാകും. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമാകുന്നതും ഇരുകക്ഷികൾക്കും നിർണായകമാണ്. ഈ സാഹചര്യങ്ങൾ ജയരാജന് അനുകൂലമായി. തിങ്കളാഴ്ചത്തെ ഇടതുമുന്നണിയോഗത്തിനുമുമ്പ് സി.പി.എം.-സി.പി.ഐ. ചർച്ച നടന്നേക്കും. ഇ.പിക്ക് വ്യവസായമോ വൈദ്യുതിയോ ലഭിച്ചേക്കും തിരുവനന്തപുരം: മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായതിനാൽ സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയാൽ ഇ.പി. ജയരാജന് നേരത്തേ കൈകാര്യംചെയ്തിരുന്ന വ്യവസായം ലഭിച്ചേക്കാം. അല്ലെങ്കിൽ വൈദ്യുതി, തദ്ദേശം തുടങ്ങിയ പ്രധാന വകുപ്പുകളിൽ ഏതെങ്കിലും ലഭിക്കാം. ജയരാജന് വഴിയൊരുക്കാനായി ആരെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കില്ല. ബന്ധുനിയമനം സംബന്ധിച്ച വിജിലൻസ് അന്വേഷണം അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. തുടർന്ന് കോടതിയും ഇതംഗീകരിച്ചു. ഇതോടെ അദ്ദേഹം മന്ത്രിസഭയിൽ തിരിച്ചെത്തുന്നതിനുള്ള സാധ്യത തെളിഞ്ഞു. എന്നാൽ, 20 അംഗ മന്ത്രിസഭ മതിയെന്ന മുന്നണിധാരണ വീണ്ടും തടസ്സമായി. നിയമപ്രകാരം 21 വരെ ആകാമെങ്കിലും 20 പേർ മതിയെന്നായിരുന്നു എൽ.ഡി.എഫ്. തീരുമാനം. അധികമായി ഉൾപ്പെടുത്തുന്ന സീറ്റ് സി.പി.എം. കൈക്കലാക്കുന്നതിനോട് സി.പി.ഐ. ആദ്യം യോജിച്ചില്ല. മന്ത്രിസഭാംഗങ്ങളുടെ എണ്ണം 21 ആക്കാൻ ഇടതുമുന്നണി തീരുമാനം വേണമെന്നും സി.പി.ഐ. അഭിപ്രായപ്പെട്ടു. ഇതോടെ ജയരാജന്റെ സ്ഥാനലബ്ധി നീണ്ടു. ഇതിനിടെ, സി.പി.എം.-സി.പി.ഐ. ബന്ധം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മെച്ചപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുണ്ടായ കൂടിക്കാഴ്ച ഇരു പാർട്ടികളും തമ്മിലുള്ള അകൽച്ച കുറച്ചു. കീറാമുട്ടിയായിനിന്ന കേരള കോൺഗ്രസ് പ്രശ്നവും അവർ യു.ഡി.എഫിലേക്ക് പോയതോടെ അവസാനിച്ചു. മുഖ്യമന്ത്രിയടക്കം സി.പി.എമ്മിന് 12 മന്ത്രിമാരാണുള്ളത്. ഒരു മന്ത്രിസ്ഥാനം കൂടി സി.പി.എമ്മിന് ലഭിക്കുന്നതിന് പകരമായി സി.പി.ഐ.ക്കും മന്ത്രിസ്ഥാനത്തിന് തുല്യമായ പദവി നൽകാനാണ് ധാരണ. സി.പി.ഐ.ക്ക് നിഷേധിച്ച പല സ്ഥാനങ്ങളും നൽകും. വിവരാവകാശ കമ്മിഷൻ അംഗമടക്കമുള്ള നിയമനങ്ങളിൽ സി.പി.ഐ.യെ ഒഴിവാക്കിയത് തിരുത്താൻ സി.പി.എം. തയ്യാറാകും. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമാകുന്നത് ഇരുകക്ഷികൾക്കും നിർണായകമാണ്. ഈ സാഹചര്യങ്ങൾ ജയരാജന് അനുകൂലമായി. തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനുമുമ്പ് സി.പി.എം.-സി.പി.ഐ. ചർച്ച നടന്നേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2M4S4yn
via
IFTTT
No comments:
Post a Comment