ബംഗളൂരു: ഗായകി എസ് ജാനകിയുടെ സ്വരത്തില്‍ ഗാനം ആലപിക്കുന്ന ഗംഗമ്മ എന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഒരു നിമിഷം കണ്ണടച്ച് ശ്രദ്ധിച്ചാല്‍ എസ് ജാനകിതന്നെയാണ് പാടുന്നതെന്നേ തോന്നൂ. ജാനകിയുടെ സ്വരവുമായി അത്രയ്ക്ക് ചേര്‍ച്ചയായിരുന്നു ആ സ്വരത്തിന്. 'ഞാനല്ല, നിങ്ങളാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ എസ് ജാനകി എന്നായിരുന്നു എന്റെ പാട്ടുകേട്ട് ജാനകിയമ്മ എന്നോടു പറഞ്ഞതെ'ന്ന് ഗംഗമ്മ പറയുന്നു.
സ്വന്തം നാടായ കര്‍ണാടകയിലെ കോപ്പലില്‍ ഒരു ചടങ്ങിനിടെയാണ് ഗംഗമ്മ ഗാനം ആലപിച്ചത്. സത്യം ശിവം സുന്ദരം എന്ന ഗാനമായിരുന്നു ഗംഗമ്മ ആലപിച്ചത്. പാട്ട് കേട്ടവര്‍ മുഴുവന്‍ ഇവര്‍ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കെണമെന്നായിരുന്നു മുന്നോട്ട് വെച്ച ആവശ്യം. സോഷ്യല്‍ മീഡിയകളിലും പാട്ട് വന്‍ ഹിറ്റായി. നിരവധി പേരാണ് പാട്ട് പങ്കുവെച്ചത്. ഇപ്പോള്‍ സിനിമയില്‍ പാടാനുള്ള അവസരം ഗംഗമ്മയ്ക്ക് ലഭിച്ചരിക്കുകയാണ്.
കര്‍ണാടക സര്‍ക്കാര്‍ രണ്ടു പുരസ്‌കാരങ്ങള്‍ എനിക്കു നല്‍കി. ഇപ്പോള്‍ എനിക്ക് സിനിമയില്‍ പാടാന്‍ അവസരവും ലഭിച്ചു. ഇതുവരെ സ്വന്തമായി ഒരു വീടില്ല. ആദ്യമായി ഓര്‍ക്കസ്ട്രയില്‍ പാടിയപ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നിയെന്നും ഗംഗമ്മ പറഞ്ഞു. ഹാന്ദി ഗാനമാണ് ആലപിച്ചത്. ഹിന്ദി വായിക്കാനോ എഴുതാനോ തനിക്കറിയില്ല. കന്നഡയില്‍ വരികള്‍ എഴുതി പഠിച്ചാണ് ആലപിച്ചതെന്നും ഗംഗമ്മ പറഞ്ഞു.
മുഴുപ്പട്ടിണിയിലും സംഗീതത്തെ കൈവിട്ടില്ല. ചെറുപ്പം മുതല്‍ സംഗീതം വലിയ ഇഷ്ടമായിരുന്നു. പക്ഷേ അമ്മയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. പാട്ട് പാടിയതിന് ഒരു ദിവസം അമ്മ അടിച്ചു, മൂന്ന് ദിവസത്തേക്ക് ഭക്ഷണവും തന്നില്ല. 20 വര്‍ഷമായി താന്‍ പാടുന്നുണ്ടെന്നും ഗംഗമ്മ പറഞ്ഞു. പക്ഷേ ഗാനങ്ങള്‍ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ആരും പരിഗണിച്ചില്ല. ഇപ്പോള്‍ ഞാന്‍ ആലപിച്ച 'സത്യം ശിവം സുന്ദരം' എന്ന ഗാനം വാറലായി. അന്ന് മുതല്‍ തന്റപാട്ടിനെ പലരും അംഗീകരിക്കാന്‍ തുടങ്ങി.
from mangalam.com https://ift.tt/2M2Vpgs
via IFTTT
No comments:
Post a Comment