ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് തിരക്കേറിയ റോഡില്‍ വ്യവസായിയെ തൊക്കിന്‍ മുനയില്‍ നിര്‍ത്തിക്കൊണ്ട് 70 ലക്ഷം രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ ഫ്‌ളൈ ഓവറില്‍ വെച്ചായിരുന്നു സംഭവം. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ കൊള്ളയുടെ ദൃശ്യങ്ങള്‍ ഇതിനോടകം നവമാധ്യമങ്ങളില്‍ വൈറലാണ്. 40കാരനായ കാശിഷ് ബന്‍സാല്‍ എന്ന വ്യവസായിയാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
ഗുര്‍ഗാവില്‍ നിന്നും വീട്ടിലേക്ക് കാറില്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങും വഴിയാണ് കവര്‍ച്ചയുണ്ടായത്. നരായിനയിലെ മേല്‍പാലത്തില്‍ കയറിയപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ മൂന്ന് പേര്‍ തോക്കു ചൂണ്ടി വ്യവസായിയുടെ വെളുത്ത എസ്‌യുവി കാര്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന്, രണ്ടു പേര്‍ കാറില്‍ തിരച്ചില്‍ നടത്തുകയും മൂന്നാമന്‍ തോക്ക് ചൂണ്ടി നില്‍ക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന 70 കക്ഷത്തിന്റെ പണപ്പെട്ടിയുമായി കടന്നുകളയുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് ഇവര്‍ കൃത്യമായി കൊള്ളയടിച്ചത്.
കവര്‍ച്ചയ്ക്ക് പിന്നില്‍ വ്യവസായിയുടെ പരിചയക്കാര്‍ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. വാഹനത്തില്‍ പണമുണ്ടെന്ന കൃത്യമായ വിവരത്തെത്തുടര്‍ന്നാണ് തോക്കു നീട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്.
from mangalam.com https://ift.tt/2Kt0UjQ
via IFTTT
No comments:
Post a Comment