​മോഡിയെയും ബിജെപിയെയും വീഴ്ത്താന്‍ കോണ്‍ഗ്രസിന് പുതിയ നേതാവും തന്ത്രങ്ങളും ; പ്രിയങ്കാഗാന്ധി സീനിയര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

​മോഡിയെയും ബിജെപിയെയും വീഴ്ത്താന്‍ കോണ്‍ഗ്രസിന് പുതിയ നേതാവും തന്ത്രങ്ങളും ; പ്രിയങ്കാഗാന്ധി സീനിയര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മോഡി തരംഗത്തില്‍ മുങ്ങിപ്പോയ തല ഉയര്‍ത്താനായി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രവും നേതാവുമായി കോണ്‍ഗ്രസ്. സോണിയയും രാഹുലും പിഴച്ചിടത്ത് തന്ത്രം മെനയാന്‍ ഇത്തവണ പ്രിയങ്കാഗാന്ധി രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കന്‍മാരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.

യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുക എന്നതായിരിക്കും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ പ്രധാനപ്പെട്ടത്. കോണ്‍ഗ്രസ് നടത്തിയ സര്‍വ്വേയില്‍ 2019ല്‍ ആദ്യമായി വോട്ട് ചെയ്യുന്ന 18 നും 23നും വയസ്സിന് ഇടയില്‍ പ്രായമുള്ള 150 മില്യണ്‍ വോട്ടര്‍മാരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തും 18 നും 23 നും വയസ്സിന് ഇടയില്‍പ്രായമുള്ള 50 പുതിയ വോട്ടര്‍മാരെ കണ്ടെത്തി അവരോട് സംസാരിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന യുവവോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ യുവജന സംഘടനകളില്‍ അംഗമായിരിക്കില്ല. പാര്‍ട്ടിയെക്കുറിച്ചുള്ള വിലയിരുത്തലുകളും പാര്‍ട്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഇവരില്‍ നിന്നും പഠിക്കും. തന്ത്രങ്ങള്‍ മെനയാന്‍ പ്രിയങ്ക ഗാന്ധി അമരത്തു തന്നെയുണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2019നെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ക്കായി നൂറുദിന കര്‍മ്മ പരിപാടിക്കാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡല്‍ഹിയിലെ പാര്‍ട്ടി വാര്‍ റൂമില്‍ തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും ടെക്കി ദീപക് മിശ്രയുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും അക്കാദമീഷ്യനും എംപിയുമായ രാജീവ് ഗൗഡയും സംരംഭകന്‍ വിജയ് മഹാജനും നേതൃത്വം നല്‍കും. ബിജെപിയെ ഒറ്റക്ക് നേരിടേണ്ട സംസ്ഥാനങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 300 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് സജീവമായി മത്സരരംഗത്തുണ്ടാകും. പാര്‍ട്ടിക്ക് വേരോട്ടം കുറവുള്ള സംസ്ഥാനങ്ങളില്‍ തന്ത്രപരമായ സഖ്യശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഏല്‍പിച്ച പ്രഹരത്തില്‍ നിന്നും പലതും പഠിച്ചു. 2014 തിരഞ്ഞെടുപ്പില്‍ 11.72 കോടി പുതിയ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇതില്‍ ഓരോ പാര്‍ട്ടിക്കും ലഭിച്ച കൃത്യമായ വോട്ട് ഷെയറിന്റെ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഭൂരിഭാഗം പേരും പിന്തുണച്ചത് ബിജെപിയെ ആയിരുന്നുവെന്നാണ് കണ്ടെത്തല്‍.



from mangalam.com https://ift.tt/2LYueUc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages