കാലവര്‍ഷം കനത്തു; തീരങ്ങളില്‍ വന്ന് അടിഞ്ഞത് വന്‍ മാലിന്യ കൂമ്പാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

കാലവര്‍ഷം കനത്തു; തീരങ്ങളില്‍ വന്ന് അടിഞ്ഞത് വന്‍ മാലിന്യ കൂമ്പാരം

തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ തലസ്ഥാനത്തെ തീരങ്ങളില്‍ വന്ന് അടിഞ്ഞത് വന്‍ മാലിന്യ ശേഖരം. കടലില്‍ ഏട്ടു കിലോമീറ്റര്‍ ദൂരത്തില്‍ 36 മീറ്റര്‍ ആഴത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവ അടിഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫ്രണ്ട്‌സ് ഓഫ് ലൈഫ് പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിലാണ് കടലില്‍ ആടിഞ്ഞ മാലിന്യം കണ്ടെത്തിയത്.

പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള ഭാഗത്താണ് കടലില്‍ സര്‍വേ നടത്തിയത്. പെരുമാതുറ, വേളി, പനത്തുറ പോഴികള്‍ വഴിയാണ് ഈ ഭാഗത്ത് വെള്ളം കടലിലേക്ക് എത്തുന്നത്. ഇതില്‍, വേളി പൊഴി കനത്തമഴയെത്തുടര്‍ന്ന് തുറന്നുവിട്ടത്. ഇവിടെ നിന്നും കടലിലെത്തിയ പ്ലാസ്റ്റിക്കിന്റെ ഒരു ഭാഗമാണ് തീരത്ത് അടിഞ്ഞത്.

700 ചതുരശ്രയടി തീരത്തുനിന്ന് 1173 പ്ലാസ്റ്റിക് കുപ്പികളും 874 മദ്യക്കുപ്പികളും 1538 ചെരിപ്പുകളും ഒരു ലോഡ് തെര്‍മോക്കോളും പ്രവര്‍ത്തകര്‍ നീക്കം ചെയ്തിട്ടുണ്ട്. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളും ചെരുപ്പുകളും തെര്‍മോക്കോള്‍ പാളികളുമാണ് കരയ്ക്കടിഞ്ഞത്. ഇതില്‍ മറ്റ് കുറഞ്ഞ വസ്ഥുക്കള്‍ വെള്ളത്തില്‍ അടിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കഴിഞ്ഞ ദിവസം നഗരത്തില്‍ പെയ്ത കനത്തമഴയെത്തുടര്‍ന്ന് നഗരത്തില്‍ വെള്ളക്കെട്ടുണ്ടായതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വേളി പൊഴി തുറന്നുവിട്ടത്. ഇത്തരത്തില്‍ മാലിന്യങ്ങള്‍ കടലില്‍ എത്തുന്നത് തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് ഇടവരുത്തുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2Kt0h9Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages