കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവില താഴ്ന്നു. പവന് വ്യാഴാഴ്ച 240 രൂപ കുറഞ്ഞ് 21,760 രൂപയിലെത്തി. 2018-ലെ ഏറ്റവും താഴ്ന്ന നിലവാരമാണ് ഇത്. ജനവരി നാലിനും വില ഈ നിലയിലേക്ക് താഴ്ന്നിരുന്നു. ഡൽഹി വിപണിയിൽ സ്വർണവില 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഡോളർ ശക്തി പ്രാപിക്കുന്നതാണ് സ്വർണത്തിന്റെ തിളക്കം കുറയ്ക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലുള്ള വിശ്വാസ്യത കുറയുന്നതും വില കുറയാൻ കാരണമാകുന്നുണ്ട്. വെള്ളപ്പൊക്കം കാരണം കേരളത്തിൽ സ്വർണവിൽപ്പന കുറഞ്ഞിട്ടുണ്ട്. എന്നാൽ, മഴ മാറുകയും ചിങ്ങം പിറക്കുകയും ചെയ്യുന്നതോടെ വിൽപ്പന ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വിവാഹ സീസൺ എത്തുന്നതോടെ ഡിമാൻഡ് സ്വാഭാവികമായും കൂടുമെന്ന് അവർ പറയുന്നു. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 1.59 ശതമാനം ഇടിഞ്ഞ് 1,174.70 ഡോളറായി. വെള്ളിവിലയും കൂപ്പുകുത്തിയിട്ടുണ്ട്. ട്രോയ് ഔൺസിന് 4.16 ശതമാനത്തിന്റെ ഇടിവാണ് വെള്ളിവിലയിലുണ്ടായത്. ഇതോടെ വില 14.41 ഡോളറായി.
from mathrubhumi.latestnews.rssfeed https://ift.tt/2MSJijs
via
IFTTT
No comments:
Post a Comment