തിരുവനന്തപുരം: മഴക്കെടുതിമൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനെത്തുടർന്ന് കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം നീട്ടി. എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അതത് കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം 19-ന് വൈകീട്ട് അഞ്ചുവരെയായി ദീർഘിപ്പിച്ചു. ഈ ദിവസം മെഡിക്കൽ/ദന്തൽ കോളേജുകളിലെ ഓഫീസുകൾ പ്രവർത്തിക്കും. 19-നകം അതത് കോളേജുകളിൽ പ്രവേശനം നേടാൻ സാധിക്കാതെവരുന്ന വിദ്യാർഥികൾക്ക് 20-ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കാമ്പസിലുള്ള ഓൾഡ് ഓഡിറ്റോറിയത്തിൽ അഡ്മിഷൻ എടുക്കാം. അഡ്മിഷൻ പ്രക്രിയ പൂർത്തീകരിക്കാൻ എല്ലാ മെഡിക്കൽ/ദന്തൽ കോളേജ് അധികാരികളും 20-ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കാമ്പസിലുള്ള ഓൾഡ് ഓഡിറ്റോറിയത്തിൽ ഹാജരായിരിക്കും. 20-നുശേഷം എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിൽ നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള മോപ്പ്-അപ്പ് കൗൺസലിങ് 21-ന് തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് കാമ്പസിലുള്ള ഓൾഡ് ഓഡിറ്റോറിയത്തിൽ നടത്തും. രണ്ടാംഘട്ട അലോട്ട്മെന്റിൽ എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അതത് കോഴ്സുകളിൽ/കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം ഓഗസ്റ്റ് 30 വൈകുന്നേരം അഞ്ചുവരെ നീട്ടി. മോപ്പ്-അപ്പ് കൗൺസലിങ് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PhhGGf
via
IFTTT
No comments:
Post a Comment